ജപ്പാൻ കമ്പനികൾ കേരളത്തില്‍ നിക്ഷേപമിറക്കും
കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപമാണ് വാഗ്ദാനം ചെയതത്.
ടോക്കിയോ :ജപ്പാനിൽ നിന്നും പുതിയ നിക്ഷേപങ്ങൾ കേരളത്തിലെത്തും. എട്ട് ജാപ്പനീസ് കമ്പനികളാണ് കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യം അറിയിച്ചത്.നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപമാണ് വാഗ്ദാനം ചെയതത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജപ്പാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് തീരുമാനം. കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങള്‍ക്ക് ജപ്പാനിലെ വ്യവസായികളുടെ അഭിനന്ദനവും ലഭിച്ചു.
ജപ്പാനിലെ ഒസാക്കയില്‍ നടന്ന നിക്ഷേപ സെമിനാറിലായിരുന്നു കേരളത്തിലെക്കുള്ള പുതിയ നിക്ഷേപങ്ങളുടെ വാഗ്ദാനം. എട്ട് ജാപ്പനീസ് കമ്പനികളാണ് പുതുതായി കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യം അറിയിച്ചത്.നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയതു. നിറ്റാ ജലാറ്റിൻ ഡയറക്ടർ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്.അതോടൊപ്പം, സെമിനാറില്‍ ജപ്പാന്‍ വ്യവസായികള്‍ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും അഭിനന്ദിച്ചു.
കേരളത്തിലെ വ്യാവസായികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണെന്ന് നിട്ടയും, ഇന്തോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് കേരളയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഫ്രാസ്കോ അഡ്വാന്‍സ്ഡ് ടെക്നോളജിയിലെ പ്രമുഖന്‍ ടോഹ്റു യസൂദയും അഭിപ്രായപ്പെട്ടു.കേരളത്തില്‍ നിക്ഷേപിക്കാനുള്ള പ്രധാന കാരണം സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമാണെന്നും ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായികള്‍ക്കിടയില്‍ കേരളത്തെക്കുറിച്ച് താല്‍പര്യം ജനിപ്പിക്കുന്നതായി മാറി സെമിനാര്‍.
ജപ്പാനും കേരളവും തമ്മിലുള്ള വ്യവസായ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാറിൽ സംസാരിച്ചു.മാനുഫാക്ചറിംഗ്, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങള്‍, മാര്‍ക്കറ്റിംഗ് ഹബ്ബുകള്‍, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ആരോഗ്യ സംരക്ഷണം, കാര്‍ഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണ്.
കേരളത്തിന്‍റെ ഭാവി സാമ്പത്തിക വളര്‍ച്ചയില്‍ സംരംഭകത്വവും സ്വകാര്യനിക്ഷേപവുമാകും നിര്‍ണായക പങ്കാണ് വഹിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരും സെമിനാറിൽ പങ്കെടുത്തു.