ജനീവയിൽ മത്സ്യത്തൊഴിലാളികളെ പ്രകീർത്തിച്ചു മുഖ്യമന്ത്രി

കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം മുഖ്യമന്ത്രി സമ്മേളനത്തിൽ എടുത്തുപറഞ്ഞു കേരളത്തിന്‍റെ മതനിരപേക്ഷ മനസ് പ്രളയത്തെ നേരിടാൻ തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

ജനീവയിൽ അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നു, വീഡിയോ കാണാം. https://youtu.be/sbkG4YRffe4

ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാർഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു .ജനീവയിൽഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ മത്സ്യത്തൊഴിലാളികളുടെ സേവനം മുഖ്യമന്ത്രി സമ്മേളനത്തിൽ എടുത്തുപറഞ്ഞു കേരളത്തിന്‍റെ മതനിരപേക്ഷ മനസ് പ്രളയത്തെ നേരിടാൻ തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിർമ്മാണത്തിനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും പരിസ്ഥിതി സൗഹാർദ്ദ നിർമ്മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി സംസ്ഥാനം നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിലെ മുഖ്യപ്രാസംഗികരിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. നൊബേൽ സമ്മാനജേതാവും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സും ലോക പുനർനിർമ്മാണ സമ്മേളനത്തിലെ അതിഥിയാണ്.

You might also like

-