ജനരോക്ഷം …ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി

നികുതി - സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചർച്ചകൾ സജീവമാകുന്നത്

0

തിരുവനന്തപുരം| ജനവിരുദ്ധ ബജറ്റിനെതിരെ കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. സി പി എഐയുടെ യോജന സംഘടയായ എ ഐ വൈ എഫ് ബജറ്റിനെതിരെ പ്രത്യക്ഷമായി രംഗത്തുവന്ന സാഹചര്യത്തിലാണ് എൽ ഡി എഫ് ൽ ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടക്കുന്നത് സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്
ജി എസ് ടി വിഹിത വിട്ടികുറച്ച കേന്ദ്ര നടപടി കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്.
കേന്ദ്രത്തെ പഴിപറഞ്ഞ് ഇനിയും പിടിച്ചുനിൽക്കാനുള്ള ശ്രമം ഫലം കാണില്ലനാണ് ഇടതു വിലയിരുത്തൽ. നികുതി – സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചർച്ചകൾ സജീവമാകുന്നത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ്സജീവമായി പരിഗണിക്കുന്നത്.സെസ് കൂട്ടുന്നതിൽ എൽഡിഎഫിൽ ചർച്ച നടന്നിരുന്നില്ല. സർക്കാർ തീരുമാനങ്ങൾ സി പി ഐ എം ഒഴികെ ഇടതു നേതാക്കൾ അറിയുന്നില്ല എന്ന ആരോപണവും ഘടക കാശികൾക്കുണ്ട് .ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ ചുമതല മുന്നണി ധനമന്ത്രിക്ക് നൽകിയിരുന്നു. ബജറ്റിന്‍റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏ‌ർപ്പെടുത്താൻ നിർബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം. എതിർപ്പ് കണക്കിലടുത്ത് രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം നിയമസഭയിൽ ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രി മാറ്റങ്ങളിൽ തീരുമാനം അറിയിക്കുക.

അതേസമയം ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുതെന്നും ജയരാജൻ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്‌നങ്ങള്‍ നമുക്കുണ്ടാകും.

You might also like

-