ദുരന്തങ്ങൾ മുതലെടുത്ത് വനവത്കരണം നടത്തുന്ന പരിസ്ഥിതി കാർബൺ ഫണ്ട് ലോബികൾക്കെതിരെ വയനാട്ടിൽ ജാനകിയ പ്രതിരോധം ”സുരക്ഷിതമാണ് വയനാട്” സെമിനാര്‍
ആഗോള താപനത്തിന്റെ മുഖ്യഉത്തരവാദികളായ ആഗോള കുത്തക വ്യവസായികളില്‍ നിന്നും വികസിത രാജ്യങ്ങളിലെ ആഗോള പരിസ്ഥിതി സംഘടനകളില്‍ നിന്നും ''പരിസ്ഥിതി ഗവേഷണം'' എന്ന പേരില്‍ കോടിക്കണക്കിന് രൂപാ വാങ്ങി തദ്ദേശവാസികളായ സാധാരണക്കാരെയും കര്‍ഷകരെയും വയനാട് അടക്കം പശ്ചിമഘട്ടത്തില്‍ നിന്നും കുടിയിറക്കാനായി മുണ്ടക്കൈ ദുരന്തം ദുരുപയോഗിക്കാനായി ചില പരിസ്ഥിതി സംഘടനകളും പഠന ഗവേഷണ കേന്ദ്രങ്ങളും നടത്താന്‍ ശ്രമിക്കുന്ന സ്ഥാപിത താല്പര്യ ഗവേഷണങ്ങളെ പ്രതിരോധിക്കാനും ഉപരോധിക്കാനും അത്തരക്കാരുടെ ജനവിരുദ്ധ നീക്കങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടാനുമാണ് കല്‍പ്പറ്റയില്‍ ആദ്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കൽപ്പറ്റ |വയനാട് ഉരുൾപൊട്ടൽ ദുരന്തം മുതലെടുത്ത് വനവത്കരണം നടപ്പാക്കാനുള്ള പരിസ്ഥിതി കാർബൺ ഫണ്ട് ലോബികൾക്കെതിരെ വയനാട്ടിൽ ജാനകിയ പ്രതിരോധം ”സുരക്ഷിതമാണ് വയനാട്” എന്ന സന്ദേശവുമായി ”തീവ്രപരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും വയനാടിനെ സംരക്ഷിക്കാന്‍” ജനകീയ ബദലുമായി സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷൻ . കേരളത്തിലെ പ്രമുഖ സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും സാമൂഹിക,ശാസ്ത്ര, ജനകീയ പഠന കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിലാണ് സെമിനാർ . ഈ മാസം 9 ന് .തിങ്കളാഴ്ച കല്പറ്റയിലെ പുത്തൂര്‍വയല്‍ അക്ഷയ സെന്റര്‍ ജംഗ്ഷനില്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ യാണ് സെമിനാർ .
ആഗോള താപനമാണ് അതിതീവ്രമഴയ്ക്കും ഉരുള്‍പൊട്ടലിനും മുണ്ടക്കൈയിലെ 537 നിരപരാധികളുടെ മരണത്തിനും കാരണം. ആഗോള താപനത്തിന്റെ മുഖ്യഉത്തരവാദികളായ ആഗോള കുത്തക വ്യവസായികളില്‍ നിന്നും വികസിത രാജ്യങ്ങളിലെ ആഗോള പരിസ്ഥിതി സംഘടനകളില്‍ നിന്നും ”പരിസ്ഥിതി ഗവേഷണം” എന്ന പേരില്‍ കോടിക്കണക്കിന് രൂപാ വാങ്ങി തദ്ദേശവാസികളായ സാധാരണക്കാരെയും കര്‍ഷകരെയും വയനാട് അടക്കം പശ്ചിമഘട്ടത്തില്‍ നിന്നും കുടിയിറക്കാനായി മുണ്ടക്കൈ ദുരന്തം ദുരുപയോഗിക്കാനായി ചില പരിസ്ഥിതി സംഘടനകളും പഠന ഗവേഷണ കേന്ദ്രങ്ങളും നടത്താന്‍ ശ്രമിക്കുന്ന സ്ഥാപിത താല്പര്യ ഗവേഷണങ്ങളെ പ്രതിരോധിക്കാനും ഉപരോധിക്കാനും അത്തരക്കാരുടെ ജനവിരുദ്ധ നീക്കങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടാനുമാണ് കല്‍പ്പറ്റയില്‍ ആദ്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഏറെ വിവാദമായ ”പെയിഡ് ന്യൂസ്” പോലെ തന്നെയാണ് ആഗോള പരിസ്ഥിതി സംഘടനകള്‍ പ്രത്യക്ഷമായും പരോക്ഷമായും ധനസഹായം ചെയ്യുന്ന പരിസ്ഥിതി വിഷയ ഗവേഷണങ്ങള്‍, ഗവേഷണ ഫലങ്ങള്‍ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഫണ്ടിംഗ് ഏജന്‍സികള്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും അവ അംഗീകരിക്കുന്ന ഗവേഷകര്‍ക്ക് ഉദാരമായ ഗവേഷണ ഫണ്ടിംഗ് നല്‍കുന്നതിനെ ”പെയിഡ് ഗവേഷണം” എന്നാണ് വിളിക്കുന്നത്.
വയനാടിനെ സംബന്ധിച്ച് നടത്താന്‍ പോകുന്ന പഠന ഗവേഷണങ്ങളിലും സെമിനാറുകളിലും ഒരു ജനകീയ മേല്‍നോട്ടം (People Supervision) അനിവാര്യമാകുന്നു. അതുകൊണ്ടുതന്നെ മുണ്ടകൈ ദുരന്തപശ്ചാത്തലത്തില്‍ വയനാട്ടില്‍ നടക്കാന്‍ പോകുന്ന പരിസ്ഥിതി ഗവേഷണങ്ങളില്‍ എല്ലാഘട്ടത്തിലും ജനകീയ ഇടപെടലും ജനകീയ മേല്‍നോട്ടവും ഉണ്ടാകണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും (Climate Change) ആഗോള താപനത്തിന്റെയും (Global Warming) ഭാഗമായുണ്ടായ അതിതീവ്രമഴയും ഉരുള്‍പൊട്ടലുമാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും അട്ടമലയിലും 537 പേരുടെ മരണത്തിന് കാരണമായതെന്ന് സമസ്തമേഖലകളില്‍ നിന്നുമുള്ള പ്രാദേശിക/ദേശീയ/ആഗോള വിദഗ്ധരും ശാസ്ത്രജ്ഞരും കണ്ടെത്തി കഴിഞ്ഞു. എന്നിട്ടും വയനാട്ടിലെ കര്‍ഷകരും സാധാരണക്കാരും ഹോംസ്റ്റേ അടക്കമുള്ള ഉപജീവന കച്ചവടക്കാരുമാണ് ദുരന്തത്തിന് കാരണമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്നും സ്ഥാപിത താല്പര്യക്കാരായ പരിസ്ഥിതി സംഘടനകളും ഗവേഷണ കേന്ദ്രങ്ങളും പിന്‍വാങ്ങണമെന്ന് കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളും സാമൂഹിക, രാഷ്ട്രീയ പഠന കേന്ദ്രങ്ങളും ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂവിസ്തൃതിയുടെ കുറവിന്റെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഏകമാര്‍ഗ്ഗം ടൂറിസമാണ്. ലോകത്തിലെതന്നെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. അതില്‍ വയനാടും ഇടുക്കിയും മുന്നില്‍ നില്‍ക്കുന്നു. വന്‍കിട വ്യവസായത്തിന് കേരളത്തില്‍ സാധ്യതയില്ല. മലിനീകരണമില്ലാത്ത ഹോം സ്റ്റേ ടൂറിസം തദ്ദേശവാസികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന ഏറ്റവും വലിയ മേഖലയാണ്.
കൃഷിയും ഹോംസ്റ്റേ ടൂറിസവും സേവന മേഖലയുമാണ് വയനാടിന്റെ സാമ്പത്തിക അടിത്തറ. 1980 ല്‍ വയനാടിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം 117.3 കോടി രൂപയായിരുന്നെങ്കില്‍ അതില്‍ 61% കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നു. ടൂറിസം അടക്കമുള്ള സേവനമേഖലയുടെ പങ്ക് 21% മാത്രമായിരുന്നു. 2023 ല്‍ വയനാട് ജില്ലയുടെ ആഭ്യന്തര ഉല്പാദനം 17179.2 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കാര്‍ഷിക മേഖലയുടെ പങ്ക് 61% ല്‍ നിന്നും 24% ആയി കുറഞ്ഞു. എന്നാല്‍ ടൂറിസം അടക്കമുള്ള സേവന മേഖലയുടെ പങ്ക് 1980 ലെ 21% ല്‍ നിന്നും 68% ആയി ഉയര്‍ന്നു. സേവ് വയനാട് കാംപയിനിലൂടെ വയനാട് സുരക്ഷിതമല്ല എന്നുപറയുമ്പോള്‍ 816558 ജനങ്ങള്‍ താമസിക്കുന്ന വയനാട്ടിലെ കൃഷി/ ഹോം സ്റ്റേ ടൂറിസം അടക്കമുള്ള സേവനമേഖലകളിലെ 92% ജനങ്ങളെ പട്ടിണിക്കിടാനുള്ള നീക്കമാണ്. ടൂറിസ്റ്റുകളുടെ വരവില്‍ വയനാട് അഞ്ചാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തില്‍ ഇടുക്കി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തും. കേരളം കാണാനെത്തിയ 90,01,553 ടൂറിസ്റ്റുകളില്‍ 7,02,356 പേര്‍ വയനാട് സന്ദര്‍ശിക്കാനെത്തി. വന്‍കിട റിസോര്‍ട്ടുകളല്ല ഹോം സ്റ്റേകളാണ് വയനാട്ടില്‍ കൂടുതല്‍. കര്‍ഷകരും സാധാരണക്കാരും അവരുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന ഹോംസ്റ്റേകളില്‍ ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാന തലത്തില്‍ വയനാട് രണ്ടാം സ്ഥാനത്താണ്.
ഹിമാലയത്തില്‍ സോളിലാപാസ് (14 കി.മീ), ചെലാനി നസ്രി ടണല്‍ (10 കി.മീ), അടല്‍ ടണല്‍ (9 കി.മീ) എന്നിങ്ങനെയുള്ള തുരങ്കപാതകളും അജന്ത, എല്ലോറ മേഖലയില്‍ 20 കി.മീ. നീളത്തില്‍ വരാന്‍ പോകുന്ന റെയില്‍ തുരങ്കപാതയും പശ്ചിമഘട്ടത്തിലെ നിര്‍മ്മാണ വിസ്മയമായ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കൊങ്കണ്‍ റെയില്‍പാതയും (പലയിടത്തായി 70 കി.മീ. ടണല്‍) ഉപയോഗിക്കുന്നവര്‍ വയനാട്ടിലെ നിര്‍ദ്ദിഷ്ട തുരങ്കപാതയ്ക്ക് എതിരുനില്‍ക്കുന്നത് അംഗീകരിക്കില്ല.
കഴിഞ്ഞ 30 വര്‍ഷമായി പകുതിയോളം പൂര്‍ത്തീകരിച്ച് മുടങ്ങിക്കിടക്കുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാപാത കക്കയം, ബാണാസുരസാഗര്‍ അണക്കെട്ടുകളുടെ ഓരത്തുകൂടെ പോവുന്നതിനാലും, പ്രക്യതി സൗഹൃദ പാതയായതിനാലും അഭ്യന്തര വിദേശ വിനോദ സഞ്ചാരത്തിന് ഏറെ പ്രാധാന്യമുണ്ട്. കപട പരിസ്ഥിതി വാദത്തിന്റെ നൂലാമാലകളാണ് ഈ പാതയെ പാതി വഴിയിലാക്കിയത്. ചുരമില്ലാത്ത ഒരു പാത വയനാടിന് അടിയന്തിര ആവശ്യമാണ്.
വയനാട് കര്‍ഷക കൂട്ടായ്മ, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍, പൂഴിത്തോട് പടിഞ്ഞാറെ ജനകീയ കര്‍മ്മ സമിതി, സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍, അതിജീവന പോരാട്ടവേദി, വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റി, ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്, മലയോര കര്‍ഷക വേദി, മലനാട് കര്‍ഷക രക്ഷാസമിതി, കേരള അഗ്രി അലയന്‍സ് ഫെഡറേഷന്‍ എ.കെ.സി.സി., എച്ച്.എ.ടി.എസ്. (HATS) വയനാട്, സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ്, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, റബര്‍ കര്‍ഷക സംഘടനകള്‍, ഏലം കര്‍ഷക സംഘടനകള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകള്‍ തുടങ്ങി കേരളത്തിലെ 100 ല്‍പരം സ്വതന്ത്ര സംഘടനകളാണ് ”സുരക്ഷിതമാണ് വയനാട്” എന്ന ജനകീയ ബദലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ കോണ്‍ഫറന്‍സുകളുടെയും പരിസ്ഥിതി സംരക്ഷകര്‍ നടത്തിയ യാത്രകളുടെയും അന്താരാഷ്ട്ര വിദഗ്ധര്‍ വിമാനത്തിലെത്തി പരിസ്ഥിതി ഉപദേശം നല്‍കുന്നതിനു പിന്നിലെ കാര്‍ബണ്‍ എമിഷനും പാവപ്പെട്ട കൃഷിക്കാരുടെയും വയനാട്ടിലെ സാധാരണ ജനത്തിന്റെയും കാര്‍ബണ്‍ എമിഷനും കൂടെ താരതമ്യ പഠനം നടത്തി ഒരു കണക്ക് പരിസ്ഥിതിവാദികള്‍ പ്രസിദ്ധീകരിക്കണം. കൃഷിക്കാരുടെ കാര്‍ബണ്‍ എമിഷന്‍ സര്‍വൈവല്‍ എമഷനുകത്തു തള്ളപ്പെട്ടു പോകും. അവിടെ സീറോ ആണ് കാര്‍ബണ്‍ എമിഷന്‍. പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും എമിഷന്‍ കണക്ക് പ്രസിദ്ധീകരിക്കണമെന്നും ജാനകിയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു .