ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം കോടതി ?

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം.

കൊച്ചി | സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം.” ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി അഹമ്മജ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേയെന്നും ചോദിച്ചു. ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. സെൻസർ ബോർഡ് മറുപടി പറയണമെന്നും ഹൈക്കോടതി

കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്.

ഇന്ത്യയിൽ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ നാമങ്ങളാണ്എന്തിന് പേര് മാറ്റണം എന്ന് കോടതി വീണ്ടും ചോദിച്ചു. ആരുടെ വികാരങ്ങളെയാണ് ഈ പേര് വൃണപ്പെടുത്തുന്നതെന്ന് സെൻസർ ബോർഡ് മറുപടി പറയണം. എന്ത് പേരിടണം എന്ന് സർക്കാരാണോ കലാകാരൻമാരോട് നിർദേശിക്കുന്നതെന്നും കോടതി ചോദിച്ചു. സെൻസർ ബോ‍ഡ് അതിന് കൃത്യമായ മറുപടി നൽകണം. ഹർജിയിലെ നടപടികൾ അനന്തമായി നീട്ടാനാകില്ലെന്നും സെൻസ‍ർ ബോർഡിനോട് കോടതി ചോദിച്ചു. ജാനകിയെന്ന പേര് നൽകിയതിനെ അഭിനന്ദിച്ച കോടതി ബലാത്സംഗ കേസിലെ ഇരക്കാണ് ആ പേര് നൽകിയതെന്നും പറഞ്ഞു.
സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമിക ദൃഷ്ടിയൽ നില്കുന്നതായി തോന്നുന്നില്ല. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു.

You might also like

-