ജമ്മു കശ്മീരില്‍ രണ്ട് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകകരിച്ചു

ശ്രീനഗറില്‍ എട്ട് മാസമായ കുഞ്ഞിനും, ഏഴ് വസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ കേസാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റേത്.

0

കേരളം സർക്കാരിന്റെ സന്നദ്ധസേനയിൽ അംഗമാകാൻ സേനയിലേക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രണ്ട് കുട്ടികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകകരിച്ചു. ശ്രീനഗറില്‍ എട്ട് മാസമായ കുഞ്ഞിനും, ഏഴ് വസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ കേസാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റേത്.എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ സഹോദരനാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഏഴ് വയസ്സുകാരന്‍. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ മാതാപിതാക്കളെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അടുത്തിടെ സൗദി അറേബ്യയില്‍ നിന്നും മടങ്ങിയെത്തിയ ഇവരുടെ മുത്തശ്ശന് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 24 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ട് കുട്ടികള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജമ്മു കശ്മീരില്‍ രോഗം ബാധിച്ചവരുടെ എണ്ണം 11 ആയി. അതേസമയം കൊറോണയെ തുടര്‍ന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

You might also like

-