BREAKING:ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കി.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു. കശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 370ാം വകുപ്പാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370ാം വകുപ്പ്.