പുല്‍വാമ ഭീകരാക്രമണത്തിന് മുൻപ് ജമ്മുകാശ്മീര്‍ പൊലീസ് മുന്നറിയിപ്പു ലഭിച്ചിരുന്നു? മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു
പുല്‍വാമ അവന്തിപോറയില്‍ ജെയ്‌ഷേ ജിഹാദിസ്റ്റുകളുടെ ആക്രമണം ഉണ്ടാകുമെന്ന് ശ്രീനഗര്‍ -ജമ്മു ഹൈവേയില്‍ 40 സിആര്‍പിഎഫ് സൈനികരെ കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തുന്നതിന് ആഴ്ചകള്‍മുമ്പാണ് വിവരം ലഭിച്ചത്.
ശ്രീനഗർ :ജമ്മുവില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് വ്യക്തമായ വിവരം പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിനുലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പുല്‍വാമ അവന്തിപോറയില്‍ ജെയ്‌ഷേ ജിഹാദിസ്റ്റുകളുടെ ആക്രമണം ഉണ്ടാകുമെന്ന് ശ്രീനഗര്‍ -ജമ്മു ഹൈവേയില്‍ 40 സിആര്‍പിഎഫ് സൈനികരെ കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തുന്നതിന് ആഴ്ചകള്‍മുമ്പാണ് വിവരം ലഭിച്ചത്
ഫെബ്രുവരി 14ന് ആണ് ആക്രമണം നടന്നത്. ഭീകരര്‍ അവന്തിപോറയില്‍ എത്തിയതായി കൗണ്ടര്‍ ഇന്‌റലിജന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷബീര്‍അഹമ്മദ് പൊലീസ് സൂപ്രണ്ടിന് ജനുവരി 24ന് എഴുതിയ കത്തില്‍ മൂന്നു വിദേശ തീവ്രവാദികള്‍ പ്രത്യേക ജോലി നിര്‍വഹണത്തിനായി അവന്തിപോറയില്‍ എത്തിയതായി പറയുന്നു. മുഹമ്മദ് ഭായ് എന്നറിയപ്പെടുന്ന മുദാസിറിനെയും പുല്‍വാമയിലെ സഹിദ്ബാബയേയും വിദേശ ഭീകരര്‍ സന്ദര്‍ശിച്ച വിവരമാണ് ലഭിച്ചത്. അത് ഒരു വലിയ ആക്രമണത്തിനായിരിക്കുമെന്നുമുള്ള വിവരം സിആര്‍പിഎസ് അടക്കമുള്ള സഹോദര സേനകളിലേക്കും പൊലീസ് രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരുന്നു. ജെയ്‌ഷേയുെട അഫ്‌സല്‍ഗുരു സ്‌ക്വാഡ് ഫെബ്രുവരി ഒന്‍പതിനും11നുമിടയില്‍ എന്തോ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് ഒടുവില്‍ കിട്ടിയ വിവരങ്ങള്‍.
രഹസ്യാന്വേഷണത്തിലെ വീഴ്ചയാണ് ആക്രമണം ഫലപ്രദമായി തടയാനാവാഞ്ഞതിന് കാരണണെന്നാണ് വിമര്‍ശനമുയര്‍ന്നത്. സേനകളിലെ പരസ്പരമുള്ള ബന്ധത്തിന്റെ കുറവും ചൂണ്ടിക്കാണിക്കപ്പെട്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഫെബ്രുവരി ഒന്‍പതിനും 11നുമിടയില്‍ ആക്രമണം നടക്കുമെന്ന് കരുതി ശ്രദ്ധ പുലര്‍ത്തി. പാര്‍ലമെന്റ് ആക്രമണത്തിന്റെയും ഭീകരന്‍ അഫ്‌സല്‍ഗുരു, ജമ്മുകാശ്മിര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മഖ്ബൂല്‍ഭട്ട് എന്നിവരുടെയും വാര്‍ഷികദിനങ്ങള്‍ എന്നിങ്ങനെ രണ്ട് റെഡ് അലര്‍ട്ട് കഴിഞ്ഞതോടെ അവര്‍ ശ്രദ്ധവിട്ടു. എന്നാല്‍ ജെയ്‌ഷേ ഭീകരര്‍ ഈ അവസരം ഭംഗിയായി ആക്രമണത്തിന് വിനിയോഗിക്കുകയായിരുന്നുവെന്ന് പൊലീസിലെ ഒരു മുതിന്ന ഉദ്യോഗ ഗസ്ഥന്‍ പറഞ്ഞു.
മാര്‍ച്ച് പത്തിന് മറ്റ് രണ്ട് ഭീകരര്‍ക്കൊപ്പം പിന്‍ഗഌനാ ഗ്രാമത്തില്‍ വെടിയേറ്റുമരിച്ച മുദാസിര്‍ഖാനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പട്ടാളഅധികൃതര്‍ നല്‍കുന്നവിവരം. ബിരുദശേഷം പൊലീസില്‍ ജോലി ലഭിക്കാഞ്ഞതോടെഇലക്ട്രോണിക്‌സ് കോഴ്‌സ് പഠിച്ച് സ്വകാര്യ ടെലികോം കമ്പനിയില്‍ ജോലിക്കാരനായത്. ജെയ്‌ഷേക്ക് പുല്‍വാമയില്‍ പുനരുജ്ജീവനം നല്‍കിയ കുള്ളന്‍ നൂറാത്രാലി എന്ന നൂര്‍മുഹമ്മദ് താന്‍ത്രേയുടെ അനുചരനായാണ് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.തെക്കന്‍ കാശ്മീരിലെ പുല്‍വാമ ത്രാല്‍ മേഖലയില്‍ ഒരു ഡസനിലേറെ ആക്രമണങ്ങള്‍ നടത്തിയ നൂറാ അറസ്റ്റിലായി 12വര്‍ഷത്തിനുശേഷം പരോളിലിറങ്ങി മുങ്ങി 2015ല്‍ ജെയ്‌ഷേയില്‍ എത്തി. 2017ല്‍ സെനയുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിക്കുകയായിരുന്നു.