പൂഞ്ചിലെ ഭീകരാക്രമണം കേസ് എൻ ഐ എ ഏറ്റെടുക്കും കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ.

സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അപകടമുണ്ടായതായാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. രജൗരി സെക്ടറിൽ ഭീകരാക്രമണം നടന്നതെന്ന് സൈന്യം സ്ഥീരീകരിച്ചു.ഭീകരർ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

0

ഡൽഹി |പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ തുടരുകയാണ്. അന്വേഷണം എൻഐഎ ഏറ്റെടുത്തു.ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. അഞ്ച് സൈനികരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോർട്ടുകൾ. ഭീകരതയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അപകടമുണ്ടായതായാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. രജൗരി സെക്ടറിൽ ഭീകരാക്രമണം നടന്നതെന്ന് സൈന്യം സ്ഥീരീകരിച്ചു.ഭീകരർ ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ‌ അഞ്ചു സൈനികർ‌ വീരമൃത്യു വരിക്കുകയും ഒരാളെ‌ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനത്തിന് നേരെ വെടിയുതിർത്ത ശേഷം ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഭീകരർക്കായി തെരച്ചില്‍ ആരംഭിച്ചു. രജൗരി സെക്ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിലുമാണ് ആക്രമണം നടത്തിയത്. ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു.

You might also like

-