“ക്യാമറക്ക് മുന്നില്‍ നിര്‍ത്തി മകനെ കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു’” താഹ ഫൈസലിന്‍റെ ഉമ്മ ജമീല
മകനെതിരെ യുള്ള പോലീസ് നടപടിയിൽ മുഖ്യമന്ത്രിയെ കാണാനും കുടുംബം തിരുമാനിച്ചിട്ടുണ്ട് പാർട്ടി നേതൃത്തം ഇതുമായി ബന്ധപെട്ടു മുഖ്യമത്രിയുടെ ഓഫീസിൽ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്
കോഴിക്കോട് :തന്റെ മകനെതിരെആരോപിച്ചിട്ടുള്ള മാവോയിസ്റ്റുബന്ധം പോലീസ് കെട്ടി ചമച്ചതാണെന്ന് കോഴിക്കോട് സ്വദേശി താഹ ഫൈസലിന്‍റെ ഉമ്മ ജമീല ” നിരപരാധിയായ മകനെ പോലീസ് കുടുക്കുകയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തട്ടുള്ളത് . വിദ്യാര്‍ത്ഥിയായ മകനെ മര്‍ദിച്ച് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സമ്മതിപ്പിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ മകനെക്കൊണ്ട് തെളിവുണ്ടാക്കാനായി നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു മകനെ ക്രൂരമായി പോലീസ് മർദിച്ചതായും ജമീല പറഞ്ഞു.പന്തീരങ്കാവിലെ വീട്ടിലേക്ക് എത്തിയ പോലീസ് സംഘം താഹ ഫൈസലിന്‍റെ മുറി പരിശോധിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. മുറിയില്‍ സൂക്ഷിച്ചിരുന്ന സി.പി.എമ്മിന്‍റെ കൊടി പോലീസ് കൊണ്ടു പോയി. പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും മകന്‍റെ മുറിയിലില്ലായിരുന്നുവെന്നും ഉമ്മ ജമീല പറഞ്ഞു.
ക്യാമറ ഓണാക്കി ഭീഷണിപ്പെടുത്തി താഹയെക്കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയാണ് ചെയ്തത്. താഹയെ ക്രൂരമായി മര്‍ദിച്ചതിനു ശേഷം കഞ്ചാവ് കേസില്‍ കുടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. നിരപരാധിയായതിനാല്‍ മകന് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ജമീല പറഞ്ഞു.മകനെതിരെ യുള്ള പോലീസ് നടപടിയിൽ മുഖ്യമന്ത്രിയെ കാണാനും കുടുംബം തിരുമാനിച്ചിട്ടുണ്ട് പാർട്ടി നേതൃത്തം ഇതുമായി ബന്ധപെട്ടു മുഖ്യമത്രിയുടെ ഓഫീസിൽ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്