“വിദ്യാര്‍ഥികളോട് പൊലീസ് ഇടപെട്ട രീതിയില്‍ പ്രതിഷേധമുണ്ട് ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ നജ്മ അക്തർ.
"വിദ്യാര്‍ഥികളോട് പൊലീസ് ഇടപെട്ട രീതിയില്‍ പ്രതിഷേധമുണ്ട്. പൊലീസ് അനുവാദമില്ലാതെ ക്യാമ്പസില്‍ പ്രവേശിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ സമരത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഞാനെന്‍റെ വിദ്യാര്‍ഥികളോട് പറയുകയാണ്. ഞാന്‍ അവരോടൊപ്പമുണ്ട്"- നജ്മ അക്തര്‍ വ്യക്തമാക്കി
ഡൽഹി :വിദ്യാർഥികൾക്കെതിരായ പോലീസ് നടപടി വേദനിപ്പിക്കുന്നതാണെന്ന് ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ നജ്മ അക്തർ. താൻ വിദ്യാർഥികളോടൊപ്പമാണെന്നും വി.സി പറഞ്ഞു.”വിദ്യാര്‍ഥികളോട് പൊലീസ് ഇടപെട്ട രീതിയില്‍ പ്രതിഷേധമുണ്ട്. പൊലീസ് അനുവാദമില്ലാതെ ക്യാമ്പസില്‍ പ്രവേശിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ സമരത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഞാനെന്‍റെ വിദ്യാര്‍ഥികളോട് പറയുകയാണ്. ഞാന്‍ അവരോടൊപ്പമുണ്ട്”- നജ്മ അക്തര്‍ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി അധികൃതരുടെ അനുവാദമില്ലാതെയാണ് പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചതെന്ന് ജാമിയയിലെ ചീഫ് പ്രോക്റ്റര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു. വിദ്യാര്‍ഥികളെയും ജീവനക്കാരെയും പൊലീസ് മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാമ്പസില്‍ ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാൻ എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സർവകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയില്‍ ഇന്ന് വീണ്ടും വിദ്യാര്‍ഥി പ്രതിഷേധമുണ്ടായി. പൊലീസ് നരനായാട്ടിനെതിരെ ഷര്‍ട്ടൂരിയെറിഞ്ഞാണ് പ്രതിഷേധം. ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി.