ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യപാരിവ്യവസായി ഏകോപനസമിതി കടകമ്പോളങ്ങൾ തുറക്കും

കടകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല. ഇനി സമീപിച്ചാലും മറിച്ചൊരു നിലപാടുണ്ടാവില്ല. ഏത് രാഷ്ട്രീയപാർട്ടി ഹർത്താൽ നടത്തിയാലും ഏകോപനസമിതിയുടെ നിലപാട് ഇതു തന്നെയാവുമെന്നും

0

കോഴിക്കോട്: നാളത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദീൻ പറഞ്ഞു.കടകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല. ഇനി സമീപിച്ചാലും മറിച്ചൊരു നിലപാടുണ്ടാവില്ല. ഏത് രാഷ്ട്രീയപാർട്ടി ഹർത്താൽ നടത്തിയാലും ഏകോപനസമിതിയുടെ നിലപാട് ഇതു തന്നെയാവുമെന്നും നസിറുദീൻ പറഞ്ഞു.

കടകൾ അടക്കാൻ നിർബന്ധിച്ചാൽ ഏകോപന സമിതിയുടെ യുവജനവിഭാഗം പ്രതിരോധിക്കും. അക്രമസംഭവങ്ങൾ ഉണ്ടായാൽ നിയമത്തിന്‍റെ വഴി നോക്കുമെന്നും ടി നസിറുദീൻ പറഞ്ഞു.2019 ഏകോപനസമിതിക്ക് ഹർത്താൽ വിരുദ്ധവർഷമാണ്. കൂടാതെ ഹൈക്കോടതി വിധിയുടെ പിൻബലവും ഉണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലിൽ നിന്ന് പിന്മാറണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.

“ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുൻപ് നോട്ടിസ് നൽകണം. നാളത്തെ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുള്ള സംഘടനകൾ നോട്ടിസ് നൽകാത്തതിനാൽ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണ്. ഹർത്താലിൽ നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ–സംസ്ഥാന നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.നാളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനു തടസം ഉണ്ടായാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും നേതാക്കൾ ഉത്തരവാദികളായിരിക്കും. സമാധാനപരമായി റാലി നടത്തുന്നതിനു തടസമില്ലെന്നു .

നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റു ചെയ്യും. മുൻകരുതൽ അറസ്റ്റുകളും ഉണ്ടാകും. ഹർത്താലിനു മുന്നോടിയായി പൊലീസ് വിന്യാസം പൂർത്തിയായതായും ഡിജിപി പറഞ്ഞു.”

 

You might also like

-