പള്ളിത്തർക്കം പിറവത്ത് യാക്കോബായ ഹർത്താൽ

നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, പള്ളിയുടെ നിയന്ത്രണം എറണാകുളം കലക്ടറെ ഏൽപ്പിച്ച് ഉത്തരവിടുകയായിരുന്നു

0

പിറവം :പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്പിറവത്ത് ഹർത്താൽ നടത്തുമെന്ന് യാക്കോബായ സഭ. ഹെെക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിൽ നടന്ന പൊലീസ് നടപടിയിൽ മെത്രാപൊലീത്തമാരെ അടക്കം അറസ്റ്റ് ചെയ്തിരുന്നു.സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന പ്രതിഷേധക്കാര്‍, അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പിറവം പള്ളി തര്‍ക്കം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയിൽ പ്രാര്‍ഥനക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്. എന്നാൽ നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, പള്ളിയുടെ നിയന്ത്രണം എറണാകുളം കലക്ടറെ ഏൽപ്പിച്ച് ഉത്തരവിടുകയായിരുന്നു.

സംഘര്‍ഷ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സുഹാസ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതിരുന്ന സമരക്കാര്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് തടയാനാണ് യാക്കോബായക്കാര്‍ പള്ളിമുറ്റത്ത് പ്രതിഷേധിച്ചത്. എന്നാല്‍ നിയമലംഘനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി പള്ളിയുടെ നിയന്ത്രണം എറണാകുളം കളക്ടറെ ഏല്‍പ്പിച്ച് ഉത്തരവിടുകയായിരുന്നു.

ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ഏഴു ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. മുൻ‌കൂർ നോട്ടീസ് നൽകാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ ഭരണഘടനാ വിരുദ്ധമാണെന്നും 2019 ജനുവരി ഏഴിന് വിധിന്യായത്തിൽ കോടതി പറയുന്നു. ഉത്തരവിറങ്ങിയതിന് ശേഷം, നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഹൈക്കോടതി നിയമനടപടികൾ സ്വീകരിച്ചിരുന്നു.

You might also like

-