ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: മലയാളി താരം എം പി ജാബിർ 110 മീറ്റർ ഹർഡില്‍സിൽ സെമി ഫൈനലിൽ
ഒന്നാം ഹീറ്റ്‌സിൽ 49.62 സെക്കൻഡിൽ, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിർ സെമി ഉറപ്പിച്ചത്.
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിൽ മലയാളിയായ എം പി ജാബിർ സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രി ഈയിനത്തിലെ ഒന്നാം ഹീറ്റ്‌സിൽ 49.62 സെക്കൻഡിൽ, മൂന്നാമതായി ഫിനിഷ് ചെയ്താണ് ജാബിർ സെമി ഉറപ്പിച്ചത്. 49.13 സെക്കന്‍ഡാണ് ഈയിനത്തില്‍ ജാബിറിന്റെ മികച്ച സമയം. നോർവേയുടെ കേസ്റ്റൺ വാർഹോം (49.27 സെക്കൻഡ്) ഈ ഹീറ്റ്‌സിൽ ഒന്നാമനായി.
അതേസമയം ആദ്യ ദിനം ഇന്ത്യക്ക് നിരാശയോടെ തുടക്കം. ലോംഗ് ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം എം ശ്രീശങ്കറിന് ഫെനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ ശ്രീശങ്കറിന് 22ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. 27 താരങ്ങളായിരുന്നു യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.