ജെ എൻ യു വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മറച്ചുനടത്തു
പൗരാവകാശ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ജെ.എൻ.യു വിദ്യാർഥികളുടെ മാർച്ച്. ഡെൽഹി എയിംസ് വിദ്യാർഥി യൂണിയനും ജെ.എൻ.യു വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി: വർധിപ്പിച്ച ഫീസ് പിൻവലിക്കുക ഹോസ്റ്റൽ കരട് നിയമാവലി പിൻവലിക്കുക തുടങ്ങിയ അവശങ്ങൾ ഉന്നയിച്ച ജെ.എൻ.യു വിദ്യാർഥികളുടെ രണ്ടാം പാർലമെന്റ് മാർച്ച് ഇന്ന്. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി ജെ.എൻ.യു വിദ്യാർഥികളുമായി ഇന്നലെ നടത്തിയ ചർച്ചപരിചയപെട്ട സാഹചര്യത്തിലാണ് മാർച്ചുമായി മുന്നോട്ടു പോകാൻ വിദ്യാർഥികൾ തീരുമാനിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് മണ്ടി ഹൗസിൽ നിന്ന് വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തും. പൗരാവകാശ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ജെ.എൻ.യു വിദ്യാർഥികളുടെ മാർച്ച്. ഡെൽഹി എയിംസ് വിദ്യാർഥി യൂണിയനും ജെ.എൻ.യു വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
പുതിയ ഫീസ് ഘടന അംഗീകരിക്കണമെന്ന വാദമാണ് ഇന്നലെ ജെ.എൻ.യു വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ ഉന്നതാധികാര സമിതി മുന്നോട്ടു വെച്ചത്. അതേസമയം ഹോസ്റ്റൽ കരട് നിയമാവലി അംഗീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു വിദ്യാർഥികൾ. ചർച്ച ധാരണയാകാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
മാർച്ച് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥികൾ തീരുമാനിച്ചത്. മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞേക്കും. വരും ദിവസങ്ങളിലും സമരം കടുപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം