ജെ എൻ യു വിധയർത്തി സമരം വൈസ്ചാൻസലറെ മാറ്റിയേക്കും നാളെ ചര്ച്ച

വൈസ് ചാൻസലറെ മാറ്റി മുഖം രക്ഷിക്കുന്ന നടപടികളിലേക്ക് മന്ത്രാലയം കടന്നേക്കുമെന്നാണ് സൂചന.

0

ഡൽഹി :വിദ്യാർത്ഥി സമരം കൊണ്ട് നിരവധി ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന ജെ എൻ യു വിദ്യാർത്ഥികളുമായി സർവകലാശാല വൈസ് ചാൻസർ നാളെ ചർച്ച നടത്തും. ഇന്നത്തെ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. വൈസ് ചാൻസലറെ മാറ്റി മുഖം രക്ഷിക്കുന്ന നടപടികളിലേക്ക് മന്ത്രാലയം കടന്നേക്കുമെന്നാണ് സൂചന.ജെഎൻയു വിദ്യാർത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വൈസ് ചാൻസലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അതേസമയം രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.സമാധാനപരമായി സമരം ചെയ്യാൻ വന്നവർക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

You might also like

-