കേരളത്തെ ഭ്രാന്താലയം ആക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതിലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
ലോകചരിത്രത്തിന്റെ നെറുകയിലേക്ക് കേരളം ഉയര്‍ന്നെന്നും ആളുകളെ ഭിന്നിപ്പിക്കുന്നതല്ല, മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതിലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം ആക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതിലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.വനിതാ മതിലിലൂടെ ലോകചരിത്രത്തിന്റെ നെറുകയിലേക്ക് കേരളം ഉയര്‍ന്നെന്നും ആളുകളെ ഭിന്നിപ്പിക്കുന്നതല്ല, മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതിലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
വനിതാ മതില്‍ വര്‍ഗീയമതിലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മതില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും സ്ത്രീപുരുഷ സമത്വവും ഉറപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.