ആനക്കൊമ്പ് കേസ് :- മുഖ്യ പ്രതികൾ വന പാലകരുടെ പിടിയിലായി.പ്രതികളുമായി തെളിവെടുക്കും

ഒരാഴ്ച മുൻപ് തെളളിപൂ പറിക്കാൻ പോയപ്പോൾ കൂന്ത്ര പുഴയുടെ അരുകിലെ പാറകെട്ടിൽ ചത്ത് കിടക്കുന്ന ആനയെ കണ്ടു. ആ ആനയുടെ പിഴുതെടുത്ത കൊമ്പാണ് ഇത് എന്നാണ് മൊഴി.

0

അടിമാലി: – ആന കൊമ്പ് പിടികൂടിയ കേസിൽ ഓടി രക്ഷപ്പെട്ട മുഖ്യ പ്രതികളായ രണ്ട് ആദിവാസികളെ വനപാലകർ അറസ്റ്റ് ചെയ്തു. അടിമാലി പഞ്ചായത്തിലെ എളംബ്ലാശേരി കുടി ആദിവാസി കോളനയിലെ സുപ്രൻ (56), സജീവ് (40) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ ജോജി ജോണിൻ്റെ നേത്യത്വത്തിലുള്ള വനപാലകർ വെള്ളിയാഴ്ച്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. ഈ മാസം 17 ന് പത്താം മൈൽ തൊട്ടിയാർ ഭാഗത്ത് അഞ്ച് പേർ ഓട്ടോയിൽ ആനക്കൊമ്പുമായി എത്തിയിരുന്നു. വനപാലകരെ കണ്ടതോടെ സുപ്രനും, സജീവും ഓടി രക്ഷപ്പെട്ടു.അന്ന് ഇരുമ്പുപാലം പടി കപ്പ് സ്വദേശികളായ സുനിൽ (40) , സനോജ് (35) ബിജു (40) എന്നിവർ വനപാലകരുടെ പിടിയിലായി. അന്ന് പിടിയിലായ ഇവർ
ആന കൊമ്പ് നൽകിയത് ഓടി പോയ സുപ്രനാണെന്ന് മൊഴി നൽകിയിരുന്നു.വെള്ളിയാഴ്ച വനപാലകർ സുപ്രനെ ചോദ്യം ചെയ്തു.
ഒരാഴ്ച മുൻപ് തെളളിപൂ പറിക്കാൻ പോയപ്പോൾ കൂന്ത്ര പുഴയുടെ അരുകിലെ പാറകെട്ടിൽ ചത്ത് കിടക്കുന്ന ആനയെ കണ്ടു. ആ ആനയുടെ പിഴുതെടുത്ത കൊമ്പാണ് ഇത് എന്നാണ് മൊഴി. ഇത് വിൽക്കുവാൻ സുനിലിനെ ഏർപ്പെടുത്തി. എന്നാൽ ഈ മൊഴി വനപാലകർ പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. വെള്ളിയാഴ്ച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
കോടതിയിൽ നിന്നും വാങ്ങി ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തും. ആനയുടെ ജഡം കണ്ടെത്തിയാൽ ഇതിൽ നിന്നും ആയുധം ഉപയോഗിച്ച് കൊമ്പ് എടുത്തിട്ടുണ്ടോ എന്നും, ജഡത്തിൽ വെടിയുണ്ട കടന്നിട്ടുണ്ടോ എന്നും
ശാസ്ത്രീയ പരിശോധന നടത്തുമെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.
22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.ഒരു കൊമ്പിന് മൂന്ന് അടി നീളമുണ്ട്.ഇതിന് പൊതു വിപണിയിൽ 30 ലക്ഷം രൂപയോളം വില വരും. ഫ്ലയിംങ്ങ് സ്വാസ് ഡി.എഫ്.ഒ. സാജു വർഗ്ഗീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ വലയിലായത്. പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷ അന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ സുപ്രൻ ഒരു വർഷം മുൻപ് കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ്.
ഇയാൾ വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ വിദക്തനാണ്. ഇതിനാൽ ഇടമലയാർ ആന വേട്ട സംഘത്തിന് ഈ കേസുമായി ബന്ധമുണ്ടോ എന്നും വനപാലകർ അന്വേഷിക്കുന്നുണ്ട്.

You might also like

-