നിക്കി ഹേലിക്കു പകരം താനാണെന്ന പ്രചാരണം തെറ്റെന്ന് ഇവാന്‍ക

വൈറ്റ് ഹൗസില്‍ മറ്റുള്ള ഉന്നതരോടൊപ്പം പ്രവര്‍ത്തിക്കുന്നതാണു തനിക്കിഷ്ടമെന്നും നിക്കിയുടെ സ്ഥാനത്തേക്ക് അര്‍ഹരായവരെ പ്രസിഡന്റ് നിര്‍ദേശിക്കു മെന്നും ഇവാങ്ക കൂട്ടി ചേര്‍ത്തു.മുന്‍ ഡപ്യൂട്ടി നാഷനല്‍ സെക്യൂരിറ്റി അഡ്വൈസറായ ഡയാന പവ്വല്‍ ഇപ്പോള്‍ ജര്‍മനിയില്‍ യുഎസ് അംബാസഡറായ റിച്ചാര്‍ഡ് ഗ്രെനന്‍ എന്നിവരെയാണ് നിക്കിയുടെ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നു പ്രസിഡന്റ് സൂചന നല്‍കിയിട്ടുണ്ട്......പി.പി. ചെറിയാന്‍

0


വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ മകളും സീനിയര്‍ അഡൈ്വസറുമായ ഇവാങ്ക ട്രംമ്പാണ് യു ന്‍ അംബാസിഡറായി നിയമിക്കപ്പെടുക എന്ന പ്രചാരണം തികച്ചും തെറ്റാണെന്ന് ഇവാങ്കയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഹേലിയുടെ രാജി വാര്‍ത്ത വന്ന ഉടനെ ഇവാങ്കയാണു പകരം നിയമിക്കപ്പെടുക എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും എന്റെ പേരുപോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു.വൈറ്റ് ഹൗസില്‍ നിക്കിഹേലിയും, പ്രസിഡന്റ് ട്രംമ്പുമായി നടത്തിയ അഭിമുഖത്തില്‍ ഇരുവരും ഇവാങ്കയുടെ പങ്കിനെ കുറിച്ചു പരാമര്‍ശിച്ചിരുന്നു.

വൈറ്റ് ഹൗസില്‍ മറ്റുള്ള ഉന്നതരോടൊപ്പം പ്രവര്‍ത്തിക്കുന്നതാണു തനിക്കിഷ്ടമെന്നും നിക്കിയുടെ സ്ഥാനത്തേക്ക് അര്‍ഹരായവരെ പ്രസിഡന്റ് നിര്‍ദേശിക്കു മെന്നും ഇവാങ്ക കൂട്ടി ചേര്‍ത്തു.മുന്‍ ഡപ്യൂട്ടി നാഷനല്‍ സെക്യൂരിറ്റി അഡ്വൈസറായ ഡയാന പവ്വല്‍ ഇപ്പോള്‍ ജര്‍മനിയില്‍ യുഎസ് അംബാസഡറായ റിച്ചാര്‍ഡ് ഗ്രെനന്‍ എന്നിവരെയാണ് നിക്കിയുടെ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നു പ്രസിഡന്റ് സൂചന നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ പാലസ്തീന്‍ സമാധാന കരാറിനുവേണ്ടി ട്രംപുമായി അടുത്തു പ്രവര്‍ത്തിച്ച ഡയനാ പവ്വലിനാണു കൂടുതല്‍ സാധ്യതയെന്നാണു സൂചന.

You might also like

-