ഇന്നും മഴ ! ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ന്യൂനമർദപാത്തിയും മൂലം കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കൊച്ചി :സംസ്ഥാനത്ത് ഇന്നും മഴ മുന്നറിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ന്യൂനമർദപാത്തിയും മൂലം കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിൽ കേരളതീരം മുതൽ കർണാടക തീരം വരെയാണ് ന്യൂനമർദ പാത്തി നിലനിൽക്കുന്നത്. അതേസമയം, മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ചു. ജലനിരപ്പ് 138.05 അടിയായി ഉയർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയർന്നാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്.
[7:06 am, 28/10/2021] +91 90723 38414: Mullaperiyar dam
28.10.2021
07.00 AM
Level 138.05 ft
Inflow
Current 2300 c/s
Discharge 2300 c/s
[7:10 am, 28/10/2021] +91 90723 38414: DAILY REPORT(7AM)/28/10/2021
IDUKKI RESERVOIR
*FRL : 2403.00ft
MWL : 2408.50ft
Present Water Level: 2398.20ft
Last year water level:2393.86ft
Upper Rule level:2399.31ft
Present Live Storage:1377.440MCM (94.37%)
Last Year Live Storage:1305.594MCM (89.45%,)
Inflow /day 15.256MCM
Spilled/day : 1.257 MCM
P.H Discharge/day: 9.8815MCM Generation/day: 14.829MU
Rain fall: 76.6mm
Blue Alert : 2391.31ft
Orange Alert : 2397.31ft
Red Alert. : 2398.31ft