തട്ടിക്കൊണ്ടുപോയതല്ല ഒന്നിച്ചു ജീവിക്കാൻ കുട്ടിക്കൊണ്ടുപോയതാണ്
രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയതല്ലന്ന്പെൺകുട്ടി പറഞ്ഞു ഒന്നിച്ചു ജീവിക്കണമെന്ന ഉദ്ദേശത്തോടെ കുട്ടിക്കൊണ്ടുപോയതാണ് . ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയ പെൺകുട്ടിയെ മുബൈയിൽ നിന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത് . പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഇവർക്ക് ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്
മുബൈ :രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയതല്ലന്ന്പെൺകുട്ടി പറഞ്ഞു ഒന്നിച്ചു ജീവിക്കണമെന്ന ഉദ്ദേശത്തോടെ കുട്ടിക്കൊണ്ടുപോയതാണ് . ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയ പെൺകുട്ടിയെ മുബൈയിൽ നിന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത് . പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഇവർക്ക് ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ പന്‍വേലിലെ ചേരിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഷനുമായി പ്രണയത്തിലാണെന്നും തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
രാത്രിവൈകിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയത് .രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.
നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ രൂപയുണ്ടായിരുന്നു. രണ്ടു പേരും ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.
നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ ഒരുമാസമായി ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനിൽ നിന്നുള്ള കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി, തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷമായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇരുവരെയും കേരളത്തിലേക്കെത്തിക്കുക. മുഹമ്മദ് റോഷനെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയേക്കും. മകളെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മാര്‍ച്ച് 18നാണ് രാജസ്ഥാനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഓച്ചിറയില്‍ നിന്നും കാണാതാകുന്നത്.കേസില്‍ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു