മന്ത്രിയുടെ ആരോപണങ്ങളോട് പ്രതികരിക്കുനില്ലന്ന് നിരീക്ഷകസമതി

യുവതീപ്രവേശനം സമിതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് സമിതി അംഗം ജസ്റ്റിസ് പിആർ രാമൻ. ക്രമസമാധാന പ്രശ്‍നങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. ദേവസ്വംമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും നിലവിലെ സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കു

0

കോട്ടയം: ശബരിമല വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഹൈക്കോടതി നിരീക്ഷക സമിതി. യുവതീപ്രവേശനം സമിതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് സമിതി അംഗം ജസ്റ്റിസ് പിആർ രാമൻ. ക്രമസമാധാന പ്രശ്‍നങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. ദേവസ്വംമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും നിലവിലെ സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പിആർ രാമൻ പറഞ്ഞു.

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് സമിതിയുടെ വിശദീകരണം. കക്കൂസിന്‍റെയും, കുളി മുറിയുടെയും കണക്കെടുപ്പ് നടത്തുകയല്ല ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ ജോലിയെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.നിരീക്ഷണ സമിതി സർക്കാരിനും ദേവസ്വം ബോർഡിനും ആവശ്യമായ ഉപദേശങ്ങൾ നൽകണമെന്നും കടകംപള്ളി പറഞ്ഞിരുന്നു.

You might also like

-