നടിയെ അക്രമിച്ച കേസിലെ അന്വേഷണം പൂർത്തിയാക്കത് അന്വേഷണ സംഘത്തിന്റെ വീഴ്ച്ച
മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണമെന്നും കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതിയുറപ്പാവില്ലെന്നും നടി കോടതിയെ അറിയിച്ചു.
കൊച്ചി | നടിയെ അക്രമിച്ച കേസിലെ അന്വേഷണം വേഗം പൂർത്തീകരിക്കാത്തത് പ്രോസിക്യൂഷന് ദോഷകരമായി തീരുമമെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും ഹൈക്കോടതി. സംഭവത്തിലെ തെളിവുകളുള്ള മെമ്മറി കാർഡ് പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ഹരജി വിധി പറയാനായി മാറ്റി. മെമ്മറി കാർഡ് പരിശോധിക്കാൻ മൂന്ന് ദിവസം മതിയെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണമെന്നും കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതിയുറപ്പാവില്ലെന്നും നടി കോടതിയെ അറിയിച്ചു. അതേസമയം നടൻ ദിലീപിനെ കേസിൽ കക്ഷി ചേർത്തു. വിചാരണ വൈകിപ്പിക്കാനാണ് കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. പ്രോസിക്യൂഷൻ ആവശ്യത്തിൽ പുതുതായി ഒന്നുമില്ലെന്നും ദിലീപ് പറഞ്ഞു.