സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് കൈവശപ്പെടുത്തിയത് 50 ലക്ഷം രൂപ നൽകിയിട്ടാണെന്ന് മൊഴി.

വിവാദ ദല്ലാൾ നന്ദകുമാറിനാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പണം നൽകിയത്. നന്ദകുമാറാണ് കത്ത് കൈവശപ്പെടുത്തി ചാനലിന് കൈമാറിയത്. അന്ന് തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഈ കത്ത് പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇതിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ കത്ത് ചാനലിലൂടെ പുറത്തുവിട്ട മാധ്യമപ്രവർത്തകനും ഇതിൽ പങ്കുണ്ട്.

0

തിരുവനന്തപുരം| സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് കൈവശപ്പെടുത്തിയത് 50 ലക്ഷം രൂപ നൽകിയിട്ടാണെന്ന് മൊഴി. ഒന്നാം സാക്ഷി കൂടിയായ പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴിയായാണ് ഇത് സിബിഐ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അന്ന് പുറത്തുവന്നത്. 19 പേജുള്ള കത്ത് ചാനലിലൂടെ പുറത്തുവന്നപ്പോൾ 25 പേജായി വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയിൽനിന്ന് ഈ കത്ത് ടി ജി നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നൽകിയാണന്ന് ശരണ്യ മനോജ് മൊഴി നൽകിയതായി സിബിഐ. റിപ്പോർട്ടിൽ പറയുന്നു..

വിവാദ ദല്ലാൾ നന്ദകുമാറിനാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പണം നൽകിയത്. നന്ദകുമാറാണ് കത്ത് കൈവശപ്പെടുത്തി ചാനലിന് കൈമാറിയത്. അന്ന് തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഈ കത്ത് പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇതിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ കത്ത് ചാനലിലൂടെ പുറത്തുവിട്ട മാധ്യമപ്രവർത്തകനും ഇതിൽ പങ്കുണ്ട്.

72 പേജുള്ള സിബിഐ റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയതായി പറഞ്ഞിട്ടുള്ളത്. പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് എഴുതി ചേർക്കുകയായിരുന്നെന്നും ഇത് ​ഗുഢാലോചനയുടെ ഭാ​ഗമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. കെ ബി ​ഗണേഷ് കുമാർ, ശരണ്യ മനോജ്, നന്ദകുമാർ എന്നിവരുടെ പേര് ഇതിൽ പരാമർശിച്ചിട്ടുണ്ട്. കത്ത് സംബന്ധിച്ച വിവരങ്ങൾ പലരുടെയും മൊഴിയായാണ് സിബിഐ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.

ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടേതായി പുറത്തുവന്ന കത്തിലെ ആരോപണം. ഇത് പാടേ തള്ളിക്കൊണ്ടാണ് സിബിഐ ഉമ്മൻ ചാണ്ടിയെ കേസിൽ കുറ്റവിമുക്തനാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സംഭവം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന ദിവസം അവരെ ക്ലിഫ് ഹൗസില്‍ കണ്ടിട്ടില്ല എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തെളിവായി ഹാജരാക്കിയ സാരി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടും തെളിവ് ലഭിച്ചില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നുണ്ട്

You might also like

-