രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം.
2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂർ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം. 2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂർ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് കൂടെയുള്ള ജീവിതം നമുക്ക് സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് രാജ്യത്ത് ആദ്യമായി തൃശൂർ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതൽ ഇന്ന് വരെ ഒരു യുദ്ധ രംഗത്തായിരുന്നു നമ്മൾ. പൊസിറ്റീവ്,ക്വാറൈൻറൻ,സാനിറ്റൈസർ,കണ്ടെയ്ൻമെന്റ് സോൺ,ടെസ്റ്റ് പോസിറ്റിവിറ്റി തുടങ്ങി അപരിചിതമായ പല വാക്കുകൾ നമുക്ക് പരിചിത വാക്കുകളായി.
ദിനം പ്രതി കൂടികൊണ്ടിരുന്ന കൊവിഡ് കണക്കുകൾ, ഭയപ്പെടുത്തികൊണ്ടിരുന്ന കൊവിഡ് മരണങ്ങൾ,ആശങ്ക വർധിപ്പിച്ചു കൊണ്ടിരുന്ന കൊവിഡ് വകഭേദങ്ങൾ….ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട കുഞ്ഞൻ വൈറസ് നമ്മെളെയെല്ലാം നാല് ചുവരുകൾക്കുള്ളിൽ അടച്ചിട്ടു. കൊലപാതകങ്ങളില്ല,മോഷണങ്ങളില്ല,അപകടങ്ങളും പീഡനങ്ങളുമില്ലാതിരുന്ന ലോക്ക്ഡൗൺ കാലം. ഒറ്റ അക്കത്തിലുണ്ടായിരുന്ന കൊവിഡ് കണക്ക് അഞ്ചക്കത്തിലെത്തിയത് വരെ നമ്മൾ കണ്ടു.