ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്.

പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം കോട്ടയത്ത് എത്തും.ഓർമ്മ ദിനത്തോട് അനുബന്ധിച്ച പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന നടത്തും

0

കോട്ടയം | കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. ഓർമ്മദിനമായ ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ ആണ് കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്നത്. പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം കോട്ടയത്ത് എത്തും.ഓർമ്മ ദിനത്തോട് അനുബന്ധിച്ച പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന നടത്തും.

ഉമ്മൻചാണ്ടി കൈപിടിച്ചു കയറ്റിയ യുവ നേതാക്കളെ പിന്നെ കണ്ടിട്ടില്ലെന്ന് മറിയാമ്മ ഉമ്മൻ.
പി.സി വിഷ്ണുനാഥ് ഒഴികെയുള്ള യുവ നേതാക്കളെ പിന്നെ കണ്ടിട്ടില്ല. ചിലപ്പോൾ അവർ കല്ലറയിൽ പോയിട്ടുണ്ടാവും എന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. പ്രായമായ നേതാക്കൾ വന്നിട്ടുണ്ട്. മകൻ എംഎൽഎ ആയതിനു ശേഷം ചെറുപ്പക്കാരാണ് വീട്ടിൽ വരുന്നത്. ഉമ്മൻചാണ്ടിയെ കാണാൻ എല്ലാ വിഭാഗത്തിലുള്ള ആളുകളും വന്നിരുന്നെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു.ഉമ്മൻ ചാണ്ടിയുടെ പേരിൽ അമ്പതോളം വീടുകൾ പൂർത്തിയാക്കി നൽകണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. ഇടുക്കി കഞ്ഞികുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ ഇന്നല്ലെങ്കിൽ നാളെ പിതാവിൻ്റെ പേരിൽ സ്കൂൾ നിർമ്മിക്കും എന്നും ചാണ്ടി ഉമ്മൻപറഞ്ഞു.രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എങ്കിലും നിയമസഭയിൽ ഉൾപ്പെടെ എതിർ പാർട്ടിക്കാൾ ഉൾപ്പടെ തന്നോട് ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന നിലയിൽ പ്രത്യേക സൗഹൃദം പുലർത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

You might also like

-