കൊല്ലപ്പെട്ടവരുടെ വീട്ടിൽ റവന്യു മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നൽകാനെന്ന് കരുതാനാകില്ല .എ വിജയരാഘവന്‍റെ

പ്രാദേശികമായുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായത്. ഇത്തരത്തിലുള്ള തീവ്രമായ പ്രതികരണങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് നേതാക്കൾ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നത് നല്ല സന്ദേശം നൽകുമെന്ന് പറയാനാകില്ലെന്നും ഇടത് മുന്നണി കണവീനര്‍ പറഞ്ഞു.

0

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ. റവന്യു മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നൽകാനെന്ന് കരുതാനാകില്ലെന്നായിരുന്നു എ വിജയരാഘവന്‍റെ പ്രതികരണം. എന്നാൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പോയത് തെറ്റെന്ന് പറയാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു

പ്രാദേശികമായുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായത്. ഇത്തരത്തിലുള്ള തീവ്രമായ പ്രതികരണങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് നേതാക്കൾ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്നത് നല്ല സന്ദേശം നൽകുമെന്ന് പറയാനാകില്ലെന്നും ഇടത് മുന്നണി കണവീനര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയിലാണ് സന്ദര്‍ശനമെന്നായിരുന്നു വീട് സന്ദര്‍ശിച്ച ശേഷം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍റെ പ്രതികരണം. സംഭവത്തിൽ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു

You might also like

-