ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കല്‍ ജൂലൈ മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം
ആദ്യഘട്ടത്തില്‍ ഉടമസ്ഥതാ തര്‍ക്കം നിലനില്‍ക്കുന്നവ ഒഴിവാക്കി അവശേഷിക്കുന്നവ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്
ഭൂമിയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കല്‍ ജൂലൈ മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദ്യഘട്ടത്തില്‍ ഉടമസ്ഥതാ തര്‍ക്കം നിലനില്‍ക്കുന്നവ ഒഴിവാക്കി അവശേഷിക്കുന്നവ ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തര്‍ക്കം നിലനില്‍ക്കുന്നവ ഭൂരിഭാഗവും വന്‍കിടക്കാരുടെ ഭൂമികളാണ്. ഇവയെ പാടെ ഒഴിവാക്കുന്നതോടെ സംസ്ഥാനത്തെ മൊത്തം റവന്യൂ ഭൂമിയുടെ പകുതിയും ആധാര്‍ ബന്ധിപ്പിക്കല്‍ സാധ്യമാകാതെവരും. സംസ്ഥാനെത്ത എല്ലാ പൗരന്മാര്ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കാന്‍ അനുമതി നല്കി ഫെബ്രുവരി 12നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് എങ്ങനെ നടപ്പാക്കണമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ഉത്തരവ് നടപ്പാക്കുേമ്ബാഴുയര്ന്നുവരാവുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനും ലാന്‍ഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിെന്റ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ കരം അടക്കാന്‍ വില്ലേജുകളില്‍ എത്തുന്നവരുടെ ആധാര്‍ ബന്ധിപ്പിക്കലാണ് നടപ്പാക്കുക. ഇങ്ങനെ 80 ശതമാനത്തോളം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിെന്റ പകുതിയോളം വിസ്തൃതി വരുന്ന തോട്ടം മേഖലയിലാണ് ഉടമസ്ഥതാ തര്‍ക്കം കൂടുതലും നിലനില്‍ക്കുന്നത്.