ഇസ്രയേല്‍-ഹമാസ് സംഘർഷം ഐക്യരാഷ്ട്രസഭയുടെ നീക്കത്തിന് തടയിട്ട് അമേരിക്ക.മരണം 103
പതിനായിരത്തില്‍ അധികം മലയാളികള്‍ ഇസ്രായേലില്‍ കെയര്‍ ഗിവര്‍ ജോലി ചെയ്യുന്നുണ്ട്. ഇക്കാലമത്രയും ആശങ്കയും ജാഗ്രതയുമൊക്കെ ആയിരുന്നു യുദ്ധകാലങ്ങളിലെങ്കില്‍ സൗമ്യയുടെ മരണത്തോടെ അതീവ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് ഓരോ മലയാളിയും ഇസ്രായേലില്‍ കഴിയുന്നത്.
വാഷിംഗ്ടണ്‍: ഇസ്രയേലിനു നേർക്ക് ഹമാസ് നടത്തികൊണ്ടിരിക്കുന്ന ഭീകരതയ്ക്കെതിരെ ശക്തമായ തിരിച്ചടിഇസ്രയേൽ നല്കികൊണ്ടിരിക്കെ ഐക്യരാഷ്ട്രസഭാ യോഗം നടത്തുന്നതിനെ അമേരിക്ക എതിര്‍ത്തു. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ നടപടി ഗുണംചെയ്യില്ലെന്നാണ് ബൈഡൻ .ഇസ്രേൽ ഹമാസ് സംഘർഷത്തിനിടെ , അറബ് മേഖലയിലെ വിവിധരാജ്യങ്ങളും അമേരിക്കയും ചൈനയും യൂറോപ്യന്‍ യൂണിയനുമടക്കം വെര്‍ച്വല്‍ യോഗമാണ് ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളുമായി നിര്‍ണ്ണായക സംഭാഷണം അമേരിക്ക നടത്തുകയാണെന്നും മറ്റൊരു ചര്‍ച്ച നടന്നാല്‍ നിലവിലെ പ്രശ്നപരിഹാരത്തിന് തടസ്സമാകുമെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചു
ഇസ്രലേയിലെ അമേരിക്കയുടെ ഇടപെടല്‍ ഇല്ലാതാക്കാന്‍ തുര്‍ക്കിയും ചൈനയുമാണ് ഐക്യരാഷ്ട്രസഭയില്‍ ഇടപെട്ടത്. ചൈനയും ടൂണീഷ്യയും നോര്‍വേയുമാണ് ഐക്യരാഷ്ട്രസഭയില്‍ പ്രശ്നപരിഹാരത്തിന് സംയുക്തരാജ്യങ്ങളുടെ യോഗം വേണമെന്ന ആവശ്യം രേഖാമൂലം ഉന്നയിച്ചത്.ഗാസ അതിര്‍ത്തിയില്‍ വന്‍ തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കുന്നത്. ഇതുവരെ ബോംബാക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 580 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് ഭീകരരുടെ കേന്ദ്രങ്ങളെ തെരഞ്ഞെുപിടിച്ചാണ് ആക്രമണം. ഇതിനിടെ ഹമാസ് കുട്ടികളെ പരിചയാക്കുന്നെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
അതേസമയം ഇസ്രായേലിൽ ജൂതന്മാരും അറബികളും തമ്മിലുള്ള ആഭ്യന്തിര കലാപം നടന്നുവരികയാണ് ഇരു സമൂഹങ്ങളിലേക്കും അക്രമം വ്യാപിച്ചിരിക്കുകയാണ് ,പലയിടങ്ങളിലും സിനഗോഗുകൾ ആക്രമിക്കപ്പെടുകയും ചില പട്ടണങ്ങളിലെ തെരുവുകളിൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു,ഈ സാഹചര്യത്തിൽ ആഭ്യന്തര യുദ്ധത്തിനു മുന്നറിയിപ്പ് നൽകാൻ ഇസ്രായേൽ പ്രസിഡന്റിനെ പ്രേരിപ്പിച്ചു.ഗാസയിൽ 27 കുട്ടികളടക്കം 103 പേർ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മാത്രം 49 ഫലസ്തീനികൾ എൻക്ലേവിൽ കൊല്ലപ്പെട്ടു, തിങ്കളാഴ്ചയ്ക്കുശേഷം ഏറ്റവും ഉയർന്ന മരണ നിരക്കാണിത് .
ഇസ്രായേലിൽ ഏഴ് പേർ കൊല്ലപ്പെട്ടു: ഗാസ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന ഒരു സൈനികൻ, രണ്ട് കുട്ടികളടക്കം അഞ്ച് ഇസ്രായേലി സിവിലിയന്മാർ, ഒരു ഇന്ത്യൻ തൊഴിലാളിഎന്നിവരാണ് കൊല്ലപെതെന്നു ഇസ്രായേൽ അധികൃതർ പറഞ്ഞു
ഹമാസ്തൊടുത്തു വിടുന്ന ഷെല്ലുകളേ യേണ്‍ ഡോം എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ചെറുക്കുന്നതാണ് ഇസ്രായേല്‍ പ്രതിരോധത്തിന്റെ നട്ടെല്ല്. ഇസ്രായേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസും റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവും ചേര്‍ന്ന് 2011ലാണ് ഈ പ്രതിരോധ സംവിധാനം ആദ്യമായി സ്ഥാപിക്കുന്നത്. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഷോട്ട് റേഞ്ച് മിസൈലുകള്‍ തൊടുക്കുമ്പോള്‍ തന്നെ അതിന്റെ യാത്രാപഥം നിര്‍ണയിച്ച്, ആകാശത്തുവച്ച് നിര്‍വീര്യമാക്കാന്‍ കെല്‍പ്പുള്ള പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന്റെ ഫലപ്രാപ്തി 90 ശതമാനമാണെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
സാങ്കേതികതയുടെ ഈ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ്, കേരളത്തിന്റെ മൂന്നിലൊന്നു മാത്രം വലുപ്പമുള്ള ഈ രാജ്യത്തേക്ക് ഇന്നലെ ഒരുദിവസം കൊണ്ട് മാത്രം അറുന്നൂറിലധികം മിസൈലുകൾ വന്നു പതിച്ചുവെന്ന റിപ്പോർട്ട്. ഗാസ മുനമ്പില്‍ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ഹമാസ് മിസൈല്‍ ആക്രമണമുണ്ടായ ആഷ്‌കിലോണ്‍ പട്ടണം. ആക്രമണത്തില്‍ സൗമ്യ എന്ന മലയാളി യുവതി കൊല്ലപ്പെട്ട വിവരം പുറത്തുവന്നിരുന്നു. കെയര്‍ടേക്കറായി ജോലി ചെയ്യുകയായിരുന്ന സൗമ്യ ജോലിചെയ്യുന്ന വീട്ടിനുള്ളിലാണു മരിച്ചുവീണത്.
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ബഹുഭൂരിപക്ഷവും വീടുകളിലോ ഓള്‍ഡ് ഏജ് ഹോമുകളിലോ കെയര്‍ ഗിവര്‍ ജോലിയാണ് ഇസ്രായേലില്‍ ചെയ്യുന്നത്. മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെപ്പോലെ സൈറണ്‍ മുഴങ്ങിയാലുടന്‍ ഒറ്റയ്ക്ക് ഓടി ഷെല്‍ട്ടറുകളില്‍ എത്താന്‍ ഇവര്‍ക്കു കഴിയില്ല. സംരക്ഷണയിലുള്ള വൃദ്ധരെയോ അംഗപരിമിതരെയോ കൂടി സുരക്ഷിതരാക്കേണ്ട ബാധ്യതയുള്ളതിനാല്‍ പലപ്പോഴും ഷെല്‍ട്ടറുകളില്‍ സമയബന്ധിതമായി എത്തിപ്പെടുക ഇവര്‍ക്കു സാധ്യമാകുന്ന ഒന്നല്ല. അതു തന്നെയാണ് സൗമ്യയുടെയും ജീവൻ നഷ്ടമാകാൻ കാരണമായത്.
പതിനായിരത്തില്‍ അധികം മലയാളികള്‍ ഇസ്രായേലില്‍ കെയര്‍ ഗിവര്‍ ജോലി ചെയ്യുന്നുണ്ട്. ഇക്കാലമത്രയും ആശങ്കയും ജാഗ്രതയുമൊക്കെ ആയിരുന്നു യുദ്ധകാലങ്ങളിലെങ്കില്‍ സൗമ്യയുടെ മരണത്തോടെ അതീവ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് ഓരോ മലയാളിയും ഇസ്രായേലില്‍ കഴിയുന്നത്. .