ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1008യി 3418 പേർക്ക്,ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംല കൊല്ലപ്പെട്ടു
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളായ സക്കറിയ അബു മുഅമ്മറും ജവാദ് അബു ഷമലും ഇന്ന് പുലർച്ചെ ഖാൻ യൂനിസിൽ നടത്തിയ റെയ്ഡിന് ശേഷം മരിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു
ടെൽ അവീവ് | ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1008യി 3418 പേർക്ക് ഇതുവരെ പരിക്കേറ്റെതായും അമേരിക്കയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി.ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗസ്സയിൽ 800 ലധികം പേര് കൊള്ളപ്പട്ടതായാണ് റിപ്പോർട്ട്, അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനമന്ത്രി കൊല്ലപ്പെട്ടു.ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളായ സക്കറിയ അബു മുഅമ്മറും ജവാദ് അബു ഷമലും ഇന്ന് പുലർച്ചെ ഖാൻ യൂനിസിൽ നടത്തിയ റെയ്ഡിന് ശേഷം മരിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.ഹമാസിന്റെ സാമ്പത്തിക മന്ത്രിയായിരുന്നു ഷമൽ, ഗാസ മുനമ്പിനകത്തും പുറത്തുമുള്ള ഭീകരവാദത്തിന് ഫണ്ടിംഗ് നൽകുന്നതിലും ഇസ്രായേൽ പൗരന്മാരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ഐഡിഎഫ് വക്താവ് പറയുന്നു.ഹമാസിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഓഫീസിന്റെ തലവനായിരുന്നു മുഅമ്മർ, കൂടാതെ “നിരവധി തീവ്രവാദ പ്രവർത്തനങ്ങളുടെ” ആസൂത്രണത്തിൽ ഏർപ്പെട്ടിരുന്നതായും ഐഡിഎഫ് ആരോപിക്കുന്നു.രണ്ട് പേരുടെയും മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല,
കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു. ഹമാസ് പിടികൂടിയ ഇസ്രെയേലി കൗമാരക്കാരെയും ശിശുക്കളെയും വാദിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു .ഗാസ മുനമ്പിലെ അതിർത്തിയിൽ നിന്ന് അൽപ്പം അകലെയുള്ള ഇസ്രായേലിലെ ക്ഫാർ ആസ കിബ്ബൂട്ട്സിലാണ് ഹമാസ് കുട്ടികളെ കൊല്ലപെടുത്തിയിട്ടുള്ളത് ഹമാസ് കൊലപ്പെടുത്തിയ മാതാപിതാക്കളുടെ കൈകുഞ്ഞുങ്ങളുടേതടക്കം മൃതദേഹം കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു .
“നിങ്ങൾ കുഞ്ഞുങ്ങളെയും അമ്മമാരെയും പിതാവിനെയും അവരുടെ കിടപ്പുമുറികളിലും ബാനഗ്ഗറുകളിലും എത്തി കൊലപ്പെടുത്തിയിരിക്കുകയാണ് “ഇതൊരു യുദ്ധമല്ല, യുദ്ധക്കളമല്ല, ഇത് ഒരു കൂട്ടക്കൊലയാണ്,” മേജർ ജനറൽ ഇറ്റായി വെരൂവ് പറഞ്ഞു.
ഇസ്രായേൽ നിവാസികൾക്കൊപ്പം ഹമാസ് തീവ്രവാദികളുടെയും മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു
ഇസ്രയേൽ – ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേൽ തള്ളുകയും ചെയ്തു.ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയിലാണ് ലെബനൻ അതിർത്തിയിലും സ്ഥിതി മോശമാകുന്നത്. ലബനാനിലെ ഹിസ്ബുല്ല സംഘവുമായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം ഏറ്റുമുട്ടി. വെസ്റ്റ്ബാങ്കിലും ഇന്ന് സംഘർഷം ഉണ്ടായി. ഇസ്രയേൽ സൈന്യത്തിന്‍റെ വെടിവെപ്പിൽ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു. അതേസമയം വീണ്ടും കടുപ്പിച്ച ഹമാസ്, തെക്കൻ ഇസ്രായേലി നഗരമായ ആഷ്കെലോൻ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജനങ്ങൾ വീടുവിട്ടു പോകണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ രംഗത്തെത്തി . പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്.