ഇസ്രയേൽ-ഹമാസ് സംഘർഷം കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേൽ.ഗസ്സയിൽ 119 പേർ കൊല്ലപ്പെട്ടു

ഇസ്രേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 119 പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു ഹാമസ്‌നടത്തിയ ഷെൽ അകാരമാണത്തിൽ ഇസ്രായേലിൽ എട്ട് പേർ മരിക്കുകയും ചെയ്തട്ടുണ്ട് .

0

ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ കരയുദ്ധ ഭീഷണി മുഴക്കി ഇസ്രയേൽ. ഇതിന് മുന്നോടിയായി ഗാസാ അതിർത്തിയിൽ വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.ഇസ്രേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 119 പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു ഹാമസ്‌നടത്തിയ ഷെൽ അകാരമാണത്തിൽ ഇസ്രായേലിൽ എട്ട് പേർ മരിക്കുകയും ചെയ്തട്ടുണ്ട് .

ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട് . ഈജിപ്റ്റിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വെള്ളിയാഴ്ച ഹമാസിനെതിരെ നടത്തി തിരിച്ചടിയിൽ വ്യോമ-കരസേനയിൽ പങ്കുണ്ടെങ്കിലും കരസേനാ ഗാസയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഇസ്രേലിന്റെ സൈനിക വക്താവ് അറിയിച്ചു.ഇസ്രയേൽ ഹമാസിനെ വളഞ്ഞു പീരങ്കികലും , ടാങ്കറുകളും അതിർത്തിയിൽ നിലുയറപ്പിച്ചതായാണ് വിവരം ,

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും വഷളായത്. ഇതിന് പിന്നാലെ തന്നെ ഇരുകൂട്ടരും ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വ്യോമാക്രമണം തുടർച്ചയായ അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം, ഹമാസിനെതിരെ ഇസ്രേൽ തിരിച്ചടിനടത്തുന്നതിനിടയിൽ ഇസ്രേലിന്റെ ജൂത മുസ്ലിം മേഖലകളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ് .ഇസ്രേലിൽ ആഭ്യന്തിര യുദ്ധത്തിന്റെ സാഹചര്യം നിലനിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . രാജ്യത്തിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമർത്താൻ സൈന്യത്തിന്റെ പ്രത്യക സംഘത്തെ കലാപമേഖലകളിൽ ഭരണകൂടം വിന്ന്യസിച്ചുകഴിഞ്ഞു.
ആഭ്യന്തിര കലാപത്തിനിടെ 400 ലധികം പേർ അറസ്റ്റിലായി ആഭ്യന്തര കല്പം അടിച്ചമർത്താൻ സുരക്ഷാ സേനയെ വൻതോതിൽ ശക്തിപ്പെടുത്താൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു.

ഇസ്രായേലിൽ അറബികളാണ് മിക്ക പ്രശ്‌നങ്ങൾക്കും ഉത്തരവാദികളെന്നും ജൂത യുവാക്കളുടെ സംഘം അറബ് വീടുകളെ അക്രമിക്കുമ്പോൽ സംയം അവർക്ക് ഒത്താശ ചെയുകയാണെന്ന അറബ് വംശജരുടെ ആരോപണം സൈനിക വക്താവ് തള്ളിക്കളഞ്ഞു .
വെള്ളിയാഴ്ച വ്യോമാക്രമണത്തിൽ വ്യോമ-കരസേനയിൽ പങ്കുണ്ടെങ്കിലും ഗാസയിൽ പ്രവേശിച്ചിട്ടില്ലെന്ന് സ്രേലിന്റെ സൈന്യം അറിയിച്ചു.

ഗാസയിൽ, ഇസ്രയേൽ സൈനികരുടെ കടന്നുകയറ്റം ഭയന്ന് പലസ്തീനികൾ ഇസ്രയേലിന്റെ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുത്തുകൊണ്ടിരിക്കുകയാണ് . “”വീടുകളിൽ ഷെല്ലുകൾ പതിക്കുന്നുണ്ടെന്ന്'” ഗാസ സിറ്റിയിൽ ഷെജയ്യയിൽ നിന്ന് പോയ താമസക്കാർ പറഞ്ഞു.

“ഇടതടവില്ലാതെ ധാരാളം ഷെല്ലാക്രമണങ്ങൾ , കുട്ടികളും മുതിർന്നവ രും എല്ലാവരും ഭയപാടിലാണ് . “ഞങ്ങൾ കുട്ടിക്കാലം മുതൽ യുദ്ധത്തിത്തിന്റെ പരിത ഫലം അനുഭവിക്കുന്നവരാണ് . ഞങ്ങൾക്ക് ഭയമാണ്, ഇനി അത് സഹിക്കാൻ കഴിയില്ല,” ഉം റെയ്ദ് അൽ ബാഗ്ദാദി വാർത്ത ഏജൻസിയോട് പറഞ്ഞു .

ഹമാസിന്റെ ശ്കതി കേന്ദ്രമെന്നു വിളിക്കുന്ന “മെട്രോ തുരങ്കങ്ങളുടെ ശൃംഖല നശിപ്പിക്കാൻ ഒറ്റരാത്രികൊണ്ട് ഇസ്രേൽ നടത്തിയെങ്കിലും ഇസ്രായേൽ സൈന്യം ഗാസയിൽ ഇതുവരെ പ്രവേശിച്ചിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയും ഗാസ മുനമ്പിൽ നിന്ന് 220 പ്രൊജക്റ്റിലുകൾ കൂടി പ്രയോഗിച്ചു.

തെക്കൻ ഇസ്രായേലിൽ അഷ്ദോഡിനടുത്തുള്ള ബോംബ് ഷെൽട്ടറിലേക്ക് പോകുകയായിരുന്ന 87 കാരിയായ സ്ത്രീ ഹമാസിന്റെ ഷെൽ അകാരമാണത്തിൽ കൊല്ലപ്പെട്ടു ഹമാസ് ഇസ്രെയേലി പട്ടണങ്ങളായ . അഷ്‌കെലോൺ, ബീർഷെബ, യാവ്‌നെ പ്രദേശങ്ങളെ ലക്ഷ്യവച്ചുള്ള ഷെൽ ആക്രമണം നടത്തികൊടിരിക്കുകയാണ്

ഫലസ്തീൻ തീവ്രവാദികൾക്കെതിരായ ഇസ്രയേൽ സൈനിക നടപടി തീവ്രവാദം അവസാനിപ്പിക്കും വരെ തുടരുമെന്ന് ഇസ്രേയൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗാസ ഭരിക്കുന്ന ഇസ്ലാമിക ഗ്രൂപ്പായ ഹമാസിനും മറ്റ് തീവ്രവാദ ഗ്രൂപ്പുകലക്കും കനത്ത വില നൽകേണ്ടിവരുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രേൽ കടന്നുകയറ്റവുമായി മുന്നോട്ട് വന്നാൽ “”ഇസ്രായേലിന്റെ സൈനികരേ കഠിനമായ പാഠങ്ങൾ പഠിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് സൈനിക വക്താവ് പറഞ്ഞു.

2014 ന് ശേഷം ഇസ്രയേലും പാലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നത് ഇതാദ്യമായാണ്. വ്യോമാക്രമണം കടുക്കുന്നതിനിടെയാണ് കരയുദ്ധത്തിനുമുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ ശക്തമാക്കിയിരിക്കുന്നത്. സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്

You might also like

-