ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്രെറ്റ തന്‍ബർഗിന്റെ കപ്പല്‍ പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം.
ഫ്രീഡം ഫ്ലോട്ടില്ലയിലെ ക്രൂവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഇസ്രയേൽ സൈന്യം പുലർച്ചെ രണ്ട് മണിയോടെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്തതായും റിമ ഹസന്റെ ഔദ്യോഗിക ടീം എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്രെറ്റ തന്‍ബർഗിന്റെ കപ്പല്‍ പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം. ബ്രിട്ടീഷ് പതാക വഹിച്ച മാഡ്‌ലീന്‍ ഫ്ലോട്ടില്ലയില്‍ ഗ്രെറ്റയേ കൂടാതെ യൂറോപ്യൻ പാർലമെന്റ് അംഗം റിമാ ഹസനും ഉണ്ടായിരുന്നു. റിമയുടെ സംഘത്തിന്റെ എക്സ് പോസ്റ്റിലൂടെയാണ് കപ്പല്‍ ക്രൂവിനെ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്ത വിവരം പുറംലോകം അറിഞ്ഞത്. പലസ്തീന്‍ അനുകൂല സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷന്റെ (എഫ്എഫ്‌സി) നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായക്കപ്പല്‍ ഗാസയിലേക്ക് പുറപ്പെട്ടത്.
ഫ്രീഡം ഫ്ലോട്ടില്ലയിലെ ക്രൂവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഇസ്രയേൽ സൈന്യം പുലർച്ചെ രണ്ട് മണിയോടെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്തതായും റിമ ഹസന്റെ ഔദ്യോഗിക ടീം എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്. റിമയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇവർ വിവരങ്ങള്‍ പങ്കുവെച്ചത്. കപ്പലിലുള്ള സന്നദ്ധ പ്രവർത്തകരും ജീവനക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയർത്തിയിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 12 സന്നദ്ധപ്രവർത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകള്‍.