ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു ഇരുവശത്തും മരണസംഖ്യ ഉയരുന്നു

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്

0

ടെൽ അവീവ് |  പ്രകോപനങ്ങൾ ഇല്ലാതെ ഗസ്സ നടത്തിയ അക്രമങ്ങളിൽ ഇതുവരെ മരണസംഖ്യ 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി അധികൃതർസ്ഥിതീകരിച്ചു , അതേസമയം ഇസ്രായേൽ നടത്തിയ പ്രതിക്രമണത്തിൽ ഗാസയിൽ 900 ലധികം ആളുകൾ കൊല്ലപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മിൽ പോരാട്ടം തുടരുന്ന ഒരു ഇസ്രായേലി ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയുടെ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് .ഇസ്രായേൽ പലസ്‌തീൻ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ ഭൂപ്രദേശങ്ങളിൽ ഹമാസ് കടന്നുകയറി പിക്ചഞ്ചു കുഞ്ഞുങ്ങളെ അടക്കം ക്രൂരമായി.കൊലചെയ്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു
ഇസ്രായേൽ വ്യോമാക്രമണത്തിൽ 260,000-ലധികം ഹസ്സ നിവാസികൾ പലായനം ചെയ്തു.

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകൾക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയമായിരുന്നു. ഇസ്രയേലിന് പുറമെ പലസ്തീനും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാല്‍, ഈജിപ്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടഞ്ഞതോടെ ഒഴിപ്പിക്കല്‍ എളുപ്പമല്ലെന്നാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിക്കുന്നത്. ഗാസയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തല്‍ക്കാലം പരിമിതിയുണ്ടെന്നാണ് ഇന്ത്യ അറിയിക്കുന്നത്.

You might also like

-