പലസ്തീന് 10 ലക്ഷം വാക്‌സിന്‍ നൽകാൻ ഒരുങ്ങി ഇസ്രായേൽ

യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്‌സിൻ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറുന്നത്

0

പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് തീരുമാനം.യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്‌സിൻ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്‌സിനാണ് പലസ്തീന് നല്‍കുക.

ഇസ്രയേലില്‍ മുതിര്‍ന്ന 85 %പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ പാലസ്തീനികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ല.

 

 

You might also like

-