ഇസ്രയേൽ ഹമാസ് യുദ്ധം മരണം 2700 ,ഹമാസ് ഇരുട്ടിൽ

ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്.

0

ടെൽഅവീവ് | ഇസ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുന്നു.ഹമാസ് ആക്രമണത്തിൽ 1400 ഇസ്രേയിലിയർ കൊല്ലപ്പെട്ടു ഹമാസിന് 1300 ആളുകളും കൊല്ലപ്പെട്ടതായാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് , ഇസ്രായേൽ ആക്രമണത്തിൽ 338000 ഇസ്രായേൽ പലസ്തിനിയർ പലായനം ചെയതായി റിപ്പോർട്ടുണ്ട് ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ സൈനികർക്ക് ഗാസയിലേക്ക് കടക്കാനുള്ള നിർദേശം ഇനിയും നൽകിയിട്ടില്ല.
അതേസമയം ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടരുന്നതിനിടെ ഹമാസ് കമാൻഡർ മഹ്മൂദ് അൽ-സഹറിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇസ്രായേൽ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രം ആണെന്നും ഈ ഉലകം തങ്ങളുടെ കാൽക്കീഴിലാക്കുമെന്നുമാണ് സഹർ വീഡിയോയിൽ പറയുന്നത്. ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
”ഇസ്രായേൽ ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്. ഈ ഭൂമി മുഴുവനും ഞങ്ങളുടെ നിയമത്തിനു കീഴിലായിക്കും”, സഹർ വീഡിയോയിൽ പറഞ്ഞു. 2022 ഡിസംബറിൽ ഈ വീഡിയോ ക്ലിപ്പ് മെംമ്റി (MEMRI) ടിവി വിവർത്തനം ചെയ്ത് പുറത്തു വിട്ടിരുന്നു.

”510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന്‍ ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും”, വീഡിയോ സന്ദേശത്തില്‍ മഹ്മൂദ് അല്‍ സഹര്‍ പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും മധ്യസ്ഥ ചർച്ചകൾ തുടങ്ങി. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും സമ്മതിച്ചിട്ടില്ല.ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. ഗാസയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഗാസയിലെ യുഎൻ അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കരുത്. നിരപരാധികളായ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നുമാണ് യു എൻ തലവന്റെ അഭ്യർത്ഥന. യു എൻ സന്നദ്ധ പ്രവർത്തകരായ 11 പേരും റെഡ്ക്രോസ് പ്രവർത്തകരായ അഞ്ചു പേരും ഈ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.അതേ സമയം, യുദ്ധസാഹചര്യം കൈകാര്യം ചെയ്യാൻ ഇസ്രായേലിൽ സംയുക്ത സർക്കാരും മന്ത്രിസഭയും ഇന്നലെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും. യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാർട്ടികൾ കൂടി ഉൾപ്പെട്ട ഈ സർക്കാർ രാജ്യത്തെ നയിക്കും.

ഹമാസ് സംഘം കൊലപ്പെടുത്തിയവരുടെ സംസ്കാര ചടങ്ങുകൾ ഇസ്രായേലിൽ പലയിടത്തായി തുടരുകയാണ്. ഇപ്പോഴും പലയിടത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കൾ വലിയ ആശങ്കയിലാണ്. ഉറ്റവർ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അറിയാത്ത അവസ്ഥ. ഹമാസിന്റെ പിടിയിലുളള ബന്ദികളെ മോചിപ്പിക്കാൻ കമാൻഡോ ഓപ്പറേഷന്റെ സാധ്യത തേടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

You might also like

-