ഇസ്രായേൽ ഹമാസ് യുദ്ധം , ഗാസയിൽ മരണം 9,922 .വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ

ഒക്‌ടോബർ 7 ണ് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 9,922 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

0

ടെൽഅവീവ്| ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു.ശനിയാഴ്ച സെൻട്രൽ ഗാസയിലെ ക്യാമ്പിൽ നടന്ന സമരത്തിൽ 47 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒക്‌ടോബർ 7 ണ് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 9,922 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേ‌ർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തി .

അതേസമയം തുർക്കി സന്ദർശനത്തിനിടെ ഞായറാഴ്ച അപ്രതീക്ഷിതമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇറാഖ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുമായി കൂടിക്കാഴ്ച നടത്തി.ഇസ്രായേൽ-ഹമാസ് യുദ്ധം ഒരു വിശാലമായ പ്രാദേശിക സംഘട്ടനത്തിലേക്ക് നീങ്ങുമെന്ന ആശങ്കകൾനിലനിൽക്കെ , തുർക്കിസന്ദർശിക്കുന്നതിനിടയിലാണ് ബ്ലിങ്കെൻ ഇറാഖ് സന്ദർശനം നടത്തിയത് .

ഗാസയിൽ വെടിനിർത്തൽ വേണമെന്ന് റാഖ് ഇറാഖ് പ്രധാനമന്ത്രി അൽ-സുഡാനി ആവർത്തിച്ചു, “പ്രതിസന്ധി നിയന്ത്രിക്കുന്നതിനും യുദ്ധത്തിന്റെ വ്യാപനം തടയുന്നതിനുമുള്ള അടിയന്തരാനടപടി വേണം”മുഹമ്മദ് ഷിയ അൽ സുഡാനി പറഞ്ഞു.

അൽ-സുഡാനിയുമായുള്ള ചർച്ചകൾ “ഫലപ്രദമായിരുന്നു”, ആക്രമണങ്ങളെ നേരിടാൻ “ആവശ്യമായ നടപടിയെടുക്കാൻ”  സുരക്ഷാ സേനയുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് ബ്ലിങ്കെൻ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു

“ഇത് ഇറാഖ പരമാധികാരത്തിന്റെ കാര്യമാണ്,” ബ്ലിങ്കെൻ പറഞ്ഞു. “ഒരു രാജ്യവും തീവ്വ്രവാദ അക്രമങ്ങൾ ഉണ്ടാകുന്നതു ആഗ്രഹിക്കുന്നില്ല.”

“തുടർന്ന് ആക്രമണങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും പങ്കുവച്ച ആശയങ്ങൾ പാലിക്കാൻ പ്രതിബദ്ധതയുമുണ്ട്,” ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.

അതേസമയം വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും അതിന്
ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ലബനോനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ
നാല് പേർ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈൽ തൊടുക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്

You might also like

-