ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍

കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി.കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഷെയ്ക്ക് ഹിദായത്തുള്ളയെ അറസ്റ്റ് ചെയ്തത്. എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

0

കോവൈ :ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. സൗത്ത് ഉക്കടം സ്വദേശി ഷെയ്ക്ക് ഹിദായത്തുള്ളയാണ് അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി.കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഷെയ്ക്ക് ഹിദായത്തുള്ളയെ അറസ്റ്റ് ചെയ്തത്. എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.  ഐഎസ് തമിഴ്‌നാട് ഘടകം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ മുഹമ്മദ് അസറുദീന്റെ സുഹൃത്താണ് ഇപ്പോള്‍ അറസ്റ്റിലായ ഹിദായത്തുള്ള എന്ന് എന്‍ഐഎ വെളിപ്പെടുത്തി.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമുമായി ഇയാള്‍ക്ക് ഫെയ്‌സ്ബുക്ക് ബന്ധമുണ്ട്. ഹിദായത്തുള്ളയും സുഹൃത്തുക്കളും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു. ഇതിനായി രഹസ്യയോഗങ്ങള്‍ ചേരുകയും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയതായും എന്‍ഐഎ പറയുന്നു.അതേസമയം അറസ്റ്റിലായ പ്രതിയെ കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു. കേസില്‍ ഇനി നാല് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അസ്ഹറുദ്ദീന് പുറമേയാണിത്. പ്രതികള്‍ക്കെല്ലാം നിരോധിത സംഘടനയായ സിമിയുമായും തൗഹീദ് ജമാഅത്തുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.

You might also like

-