ഐ എസ്  ൽ  മുഴുപട്ടിണി കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവിന് ഇന്ത്യയിലേക്ക്  മടങ്ങിവരാൻ മോഹം 

കാസര്‍കോട് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍(23) ആണ് ഫോൺ സംഭാഷണത്തിനിടെ വീട്ടുകാരെ അറിയിച്ചത്.കഴിഞ്ഞമാസം മാതാവ് ഹബീബയെ വിളിച്ചാണ് നാട്ടിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം ഫിറോസ് അറിയിച്ചത്.

0

ഡല്‍ഹി: മതതീവ്രവാദ  സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ മലയാളി യുവാവ് പട്ടിണി സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇക്കാര്യം ഇയാൾ  ബന്ധുക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഏജന്‍സിയെ ഉദ്ധരിച്ച് ‘ഒരു ദിനപത്രമാണ്   ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐഎസില്‍ ചേര്‍ന്നതു മുതല്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നും താങ്ങാന്‍ സാധിക്കുന്നില്ലെന്നും കാസര്‍കോട് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍(23) ആണ് ഫോൺ സംഭാഷണത്തിനിടെ വീട്ടുകാരെ അറിയിച്ചത്.കഴിഞ്ഞമാസം മാതാവ് ഹബീബയെ വിളിച്ചാണ് നാട്ടിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം ഫിറോസ് അറിയിച്ചത്. നാട്ടിലെത്തിയാല്‍ പൊലീസിനു മുന്നില്‍ കീഴടങ്ങാമെന്നും ഫിറോസ് പറഞ്ഞു. സിറിയയിലെ ഐ.എസ് ക്യാമ്പില്‍ കടുത്ത ദാരിദ്ര്യത്തിമാണ്. കഴിക്കാന്‍ ഭക്ഷണം പോലുമില്ല. ഐ.എസ് നേതാക്കള്‍ ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെങ്കിലും യുവതി പിന്നീട് ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു.

2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്ഗാനിസ്ഥാനിലെത്തിയത്. പിന്നീട് അവിടെ നിന്നും സിറിയയിലേക്ക് കടന്നു. നാട്ടിലെത്തിയാല്‍ എന്തൊക്കെ കേസുകള്‍ ഉണ്ടാകുമെന്നും ഫിറോസ് ബന്ധുക്കളോട് തിരിക്കിയിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പത്രം  റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like

-