ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ,പുതിയ വീഡിയോ സിറിയയിലെ തകർച്ചക്ക് പ്രതികാരം ശ്രീലങ്കൻ സ്ഫോടനം
സിറിയയിലെ തകർച്ചക്ക് പ്രതികരയാ ണ് ശ്രീലങ്ക സ്ഫോടനം എന്ന് വിഡിയോയിൽ പറയുന്നു .2014 ന്ശേഷം ആദ്യമായാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ പുറത്തുവിടുന്നുത്
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ,പുതിയ വീഡിയോ പുറത്തുവന്നു സിറിയയിലെ തകർച്ചക്ക് പ്രതികരയാ ണ് ശ്രീലങ്ക സ്ഫോടനം എന്ന് വിഡിയോയിൽ പറയുന്നു .2014 ന്ശേഷം ആദ്യമായാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ പുറത്തുവിടുന്നുത് മോസുളിലും സിറിയയുടെയും ഇറാക്കിന്റെയും ഭാഗങ്ങളിൽ “ഖലീഫ” സൃഷ്ടിക്കാൻ അബൂബക്കർ അൽ ബാഗ്ദാദി പ്രഘ്യാപനം നടത്തിയിരുന്നു തിങ്കളാഴ്ചയാണ് ബാഗ്ദാദി അനുയായികളെന്ന് തോന്നിയ്ക്കുന്ന മൂന്ന് പേരെ അഭിസംബോധന ചെയ്യുന്ന വീഡിയോ അല്‍ ഫുര്‍ഖാന്‍ മീഡിയ പുറത്തുവിട്ടത്. ബാഗ്ദാദിയൊഴിച്ച് മറ്റുള്ളവരുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്.
അധികം വ്യക്തമല്ലാത്ത വീഡിയോയാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഐഎസ് ഭീകരാക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കഴിഞ്ഞ മാസം അവസാനിച്ച കിഴക്കന്‍ സിറിയയിലെ യുദ്ധത്തെക്കുറിച്ചാണ് ബാഗ്ദാദി പ്രധാനമായി സംസാരിക്കുന്നത്. കുഷ്യനിലിരുന്ന് കാല്‍കയറ്റിവെച്ച് ‘ബഗൂസ് യുദ്ധം കഴിഞ്ഞു’ എന്ന് അനുയായികളോട് പറയുന്നു. അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കണമെന്നും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ദൃശ്യങ്ങളിൽ പ്രത്യക്ഷപെട്ടയാൾ ബാഗ്ദാദിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.