ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
കാസര്‍ഗോഡ് സ്വദേശി റിയാസാണ് പിടിയിലായിരിക്കുന്നത്. ഇയാളെ നാളെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ഐഎസ് ബന്ധമുള്ള യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. കാസര്‍ഗോഡ് സ്വദേശി റിയാസാണ് പിടിയിലായിരിക്കുന്നത്. ഇയാളെ നാളെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ചാവേർ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും എന്‍ഐഎ വ്യക്തമാക്കി. റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
നേരത്തെ ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.