തമിഴ് നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി അപകടത്തിൽ 11 പേർ മരിച്ചു
തൊഴിലാളികൾ രാസവസ്തുക്കൾ കലർത്തി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സംഭവം
ചെന്നൈ:തമിഴ്‌നാട്ടിലെ സത്തൂർ ജില്ലയിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വിരുദുനഗർ ആസ്ഥാനമായുള്ള സ്വകാര്യ പടക്ക ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത് ,തൊഴിലാളികൾ രാസവസ്തുക്കൾ കലർത്തി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സംഭവം.
സ്‌ഫോടനത്തെത്തുടർന്നു നടന്നയുടനെ രാസപ്രവർത്തനങ്ങൾക്ക് 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിച്ചെങ്കിലും പ്രദേശത്തു രാസവസ്തുക്കൾ നിറഞ്ഞ പുക നിറഞ്ഞതിനാൽ രക്ഷാപ്രവർത്തങ്ങൾ തടസ്സപെട്ടു
പ്രാഥമിക അന്വേഷണത്തിൽ ഫാക്ടറി സുരക്ഷാ നിയമങ്ങൾ കർശനമായി പാലിച്ചില്ല, ഇത് തീപിടുത്തത്തിന് കാരണമായേക്കും. കൂടുതൽ അന്വേഷണം നടക്കുന്നു.. നിരവധി പേർക്ക് പരിക്കുള്ളതായും റിപ്പോർട്ടുണ്ട്. വിരുദുനഗറിലെ സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
അപകടത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം അപകടകാരണം വ്യക്തമല്ല. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു ഖം രേഖപ്പെടുത്തുകയും അപകടത്തിൽ മരിച്ചവരുടെ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ,ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. ധന സഹായം നൽകുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.
അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി എം.പി അനുശോചനം അറിയിച്ചു. ഫാക്ടറിക്കുള്ളിൽ ഇപ്പോഴും തൊഴിളാളികൾ കുടുങ്ങിക്കിടക്കുന്നെന്ന വാർത്ത ഹൃദയഭേദകമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ തമിഴ്നാട് സർക്കാരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിക്കുകയും ചെയ്തു
ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച 11 പേരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എടപാടി ജെ പളനിസ്വാമി 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്