പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ഇറാന്റെ എതിർപ്പ്
ഇറാനിലെ പാകിസ്ഥാന് നയതന്ത്രകാര്യാലയത്തിൽ ഇന്ത്യാവിരുദ്ധ പോസ്റ്ററുകളും ബാനറുകളും വച്ചതാണ് ഇറാന്‍ സർക്കാർ എതിർത്തത്
ടെഹ്‌റാന്‍: പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് എതിരെ ഇറാന്റെ ശക്തമായ നടപടി.ഇറാനിലെ പാകിസ്ഥാന് നയതന്ത്രകാര്യാലയത്തിൽ ഇന്ത്യാവിരുദ്ധ പോസ്റ്ററുകളും ബാനറുകളും വച്ചതാണ് ഇറാന്‍ സർക്കാർ എതിർത്തത് . തുടര്ന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അർദ്ധരാത്രി തന്നെ പോസ്റ്ററുകൾ നീക്കംചെയ്തിരുന്നു.ഓഗസ്റ്റ് 15 ന് അര്‍ദ്ധരാത്രിയില്‍ വടക്കുകിഴക്കന്‍ നഗരമായ മഷാദിലെ പാകിസ്ഥാന്‍ നയതന്ത്ര ആസ്ഥാനത്തെ ചുമരുകളില്‍ നിന്ന് ‘കശ്മീര്‍ സോളിഡാരിറ്റി ഡേ’ എന്ന ഇന്ത്യാ വിരുദ്ധ ബാനറുകള്‍ മഷാദിലെ പോലീസ് മുന്നേ നീക്കംചെയ്തിരുന്നു. പാകിസ്ഥാന്റെ പ്രകോപനപരമായ ഇന്ത്യാവിരുദ്ധ നിലപാടുകൾക്കെതിരെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
മൂന്നാം രാജ്യത്തിനെതിരെ ഇത്തരം ബാനറുകള്‍ ഇടുന്നത് നയതന്ത്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇറാന്‍ പറഞ്ഞു. പാകിസ്ഥാന്‍ ഒരു സഹോദരരാജ്യമാണെങ്കിലും ഇന്ത്യ ശത്രുവല്ലെന്നും ഇറാന്‍ വ്യക്തമാക്കി. കശ്മീരിനെ കുറിച്ചുളള നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. അതേ സമയം ഇറാനില്‍ പാക്കിസ്ഥാന്‍ സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ നടപടി ഡല്‍ഹിയിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറാന്‍ അംബാസിഡറോട് ഇന്ത്യ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച പാകിസ്താന്‍ പ്രവാസികളും ഖാലിസ്ഥാനികളും ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മിഷന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ഇന്ത്യന്‍ ഹൈകമ്മിഷന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു