യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈലാക്രമണം

ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചു. മിസൈല്‍ ആക്രമണം നടന്നതായി അമേരിക്കയും സ്ഥിരീകരിച്ചു.

0

ബാഗ്ദാദ്: ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ വ്യോമത്താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. 12ലധികം ബാലസ്റ്റിക് മിസൈലുകൾ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ ഉപയോഗിച്ചതായാണ് വിവരംയുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറിജോനാഥൻ ഹോഫ്മാൻ വാർത്താക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിച്ചു. യുഎസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ ദേശീയ ടെലിവിഷനും അറിയിച്ചു.ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചു. മിസൈല്‍ ആക്രമണം നടന്നതായി അമേരിക്കയും സ്ഥിരീകരിച്ചു.

ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ആളപായങ്ങളുണ്ടോയെന്ന് അറിയില്ല. എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല.യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ്

You might also like

-