ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന് പ്രതികാരം ചെയ്യുമെന്ന് പിന്‍ഗാമി

"അമേരിക്കയ്ക്ക് മരണം "എന്ന് ഇറാന്‍ ജനത ആര്‍ത്തുവിളിച്ചാണ് തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കുന്നത്. സമീപകാലത്തൊന്നും ഇറാന്‍ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചാണ് അന്ത്യയാത്ര.

0

ടെഹ്റാൻ :അമേരിക്ക വധിച്ച ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്. ഭൗതികദേഹവും വഹിച്ചുള്ള അന്ത്യയാത്രയില്‍ആയിരകണക്കിന് ആളുകൾ പങ്കുകൊണ്ടു . അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഖാസിം സുലൈമാനിയുടെ പിന്‍ഗാമി ഇസ്‌മയില്‍ ഖാനി പറഞ്ഞു. “അമേരിക്കയ്ക്ക് മരണം “എന്ന് ഇറാന്‍ ജനത ആര്‍ത്തുവിളിച്ചാണ് തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കുന്നത്. സമീപകാലത്തൊന്നും ഇറാന്‍ കാണാത്ത വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. സുലൈമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചാണ് അന്ത്യയാത്ര.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് 80 മില്യണ്‍ ഡോളർ വിലയിട്ട് ഇറാൻ. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ രഹസ്യസേന മേധാവി ഖാസെം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ട്രംപിനെ വധിക്കുന്നവർക്ക് ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.80 മില്യണ്‍ ജനങ്ങളാണ് ഇറാനിലുള്ളത്. ഒരു പൗരന് ഒരു ഡോളർ എന്ന കണക്കിലാണ് 80 മില്യൺ‌ ഡോളർ പ്രഖ്യാപിച്ചത്. സുലൈമാനിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയ്ക്കിടെയാണ് ഇത്തരമൊരു വൻ പ്രഖ്യാപനം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.

“അമേരിക്കന്‍ സൈനികരുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ തയാറായിക്കോളൂ” എന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു. ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി ഇറാന്‍ ടിവിക്കുനല്‍കിയ അഭിമുഖത്തില്‍ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയ്ക്ക് 576 കോടി രൂപ വിലയിട്ട ഇറാന്‍ ദയയില്ലാത്ത തിരിച്ചടി പ്രതീക്ഷിച്ചോളു മുന്നറിയിപ്പ് നല്‍കി. ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം ജന്മനാടായ കെര്‍മനില്‍ ഇന്ന് വൈകിട്ട് നടക്കും.

You might also like

-