അമേരിക്കൻ വ്യോമാക്രമണം ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിന്മാറി

2015ല്‍ യു.എന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചു

0

ദുബായ് :അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാൻ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ കരാറില്‍‌ നിന്ന് ഇറാന്‍ പിൻവാങ്ങി . 2015ല്‍ യു.എന്‍ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട ആണവ കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.‍‌ യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇനി ഉടമ്പടികൽ ഒന്നും പാലിക്കില്ലെന്നാണ് ഇറാന്‍റെ അറിയിച്ചു കഴിഞ്ഞ ദിവസം യുദ്ധത്തിന്റെ കാഹളം മുഴക്കി ഇറാൻ ചുപ്പ്‌കോടി നാട്ടിയിരുന്നു അക്രമിക്കുകയാണെങ്കിൽ ആണവായുധം പ്രയോഗിക്കാന്‍ ഇറാന് മടിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്റെ പുതിയ പ്രഖ്യാപനം

.
അതേസമയം ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കുന്നതിനുള്ള പ്രമേയം ഇറാഖി പാര്‍ലമെന്‍റ് പാസാക്കിക്കഴിഞ്ഞു.സുലൈമാനിയെ വധിച്ചതിന് മറുപടിയുണ്ടാകുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്മധ്യസ്ഥ നീക്കങ്ങൾ തള്ളിയ ഇറാൻ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കാതെ പോകില്ലെന്ന ഉറച്ച നിലപാടിലാണ്. അമേരിക്കയോടുള്ള ഇറാന്‍റെ മറുപടി സൈനികം തന്നെയായിരിക്കുമെന്ന് ഇറാന്‍റെ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ പ്രതിരോധ ഉപദേശകൻ മേജർ ജനറൽ ഹുസൈൻ ദഹ്ഗാൻ വ്യക്തമാക്കി. ഗൾഫിലെ അമേരിക്കൻ സൈനികരും കപ്പലുകളും മറ്റു സംവിധാനങ്ങളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയും ഇന്നലെ മുന്നറിയിപ്പ് നക്കികഴിഞ്ഞു ഏതു നിമിഴാവും യുദ്ധമുണ്ടായേക്കാം എന്ന പ്രുതിയിലാണ് ഗൾഫ് മേഖല അതേസമയം യുദ്ധ ഒഴുവാൻ മധ്യസ്ഥ ശ്രമങ്ങളുമായി ലോകരാജ്യങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട് .

You might also like

-