ഇറാഖിലെ ഖത്തറിലെ യുഎസ് താവളങ്ങൾ ഇറാൻ ആക്രമിച്ചു

അൽ-ഉദൈദ് വ്യോമതാവളത്തിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തേക്ക് വിക്ഷേപിക്കുന്നത് കണ്ടതായും ദോഹയിൽ തീജ്വാലകൾ കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു .

ദുബായ് | ഖത്തറിലെയും ഇറാഖിലെയും ഇറാൻ ആക്രമിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചയ്തു യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം ആരംഭിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി അറിയിച്ചു.”വിജയ പ്രഖ്യാപനം” എന്നാണ് ഈ ഓപ്പറേഷന് പേരിട്ടിരിക്കുന്നത് തസ്നിം വാർത്താ ഏജൻസി അറിയിച്ചു.ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ അൽ-ഉദൈദിനെതിരായ ആക്രമണം സ്ഥിരീകരിച്ചു.അൽ-ഉദൈദ് വ്യോമതാവളത്തിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തേക്ക് വിക്ഷേപിക്കുന്നത് കണ്ടതായും ദോഹയിൽ തീജ്വാലകൾ കണ്ടതായും ദൃക്‌സാക്ഷികൾ പറഞ്ഞു .

ഖത്തറിലെ അമേരിക്കൻ അൽ-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.ഖത്തർ തലസ്ഥാനമായ ദോഹയിൽ യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണ ഭീഷണിക്കിടെ വലിയ സ്ഫോടനങ്ങളും തീജ്വാലകളും ഉയര്ന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു .

അമേരിക്കൻ താവളത്തിനു നേരെയുള്ള ഇറാൻ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു

അൽ-ഉദൈദ് താവളത്തിനു നേരെയുള്ള ഐആർജിസി ആക്രമണം “ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും യുഎൻ ചാർട്ടറിന്റെയും” ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു.

“ഖത്തർ എന്ന നിലയിൽ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഈ നഗ്നമായ ആക്രമണത്തിനെതിരെ നേരിട്ട് പ്രതികരിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്,” അൽ-അൻസാരി പ്രസ്താവനയിൽ പറഞ്ഞു.

ഖത്തർ വ്യോമ പ്രതിരോധം ആക്രമണം പരാജയപ്പെടുത്തുകയും ഇറാനിയൻ മിസൈലുകളെ വിജയകരമായി നേരിടുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം ‘സഹോദര’ ഖത്തറിനെതിരെയല്ല ആക്രമണം എന്ന് ഇറാന്റെ സുരക്ഷാ കൗൺസിൽ പറഞ്ഞു
അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെയായിരുന്നുവെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പറയുന്നു.

“സൗഹൃദപരവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അതിലെ കുലീന ജനതയ്ക്കും ഈ നടപടി ഒരു ഭീഷണിയുമല്ല, ഖത്തറുമായി ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിർത്തുന്നതിനും തുടരുന്നതിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രതിജ്ഞാബദ്ധമാണ്,” ഇറാന്റെ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിന് ഒരു ദിവസത്തിന് ശേഷം ഇസ്രായേലും ഇറാനും തമ്മിൽ കനത്ത വ്യോമാക്രമണം തുടരുന്നതിനിടയിലാണ് ഇറാന്റെ യുഎസ് താവളങ്ങൾക്കുമേലുള്ള അക്രമങ്ങൾ .കഴിഞ്ഞദിവസം ഖത്തറിലെ പൗരന്മാർ സുരക്ഷിത സ്ഥലത്ത് അഭയം തേടണമെന്ന് നിർദേശം ഖത്തറിലെ യുഎസ്, യുകെ എംബസികൾ നേരത്തെ നൽകിയിരുന്നു .
താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ഖത്തർ അറിയിച്ചു.സ്ഥിഗതികൾ അമേരിക്ക സസൂഷ്മം വീക്ഷിച്ചുവരുന്നതായി യു എസ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു

You might also like

-