യുക്രെയ്ന് വിമാനം തകര്‍ന്നു വീഴുന്നത് പകര്‍ത്തിയ ആള് അറസ്റ്റില്‍
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മാധ്യമപ്രവര്ത്തകന് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു
ഇറാനില്‍ അബദ്ധത്തില്‍ മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന് വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം കാമറയില്‍ പകര്‍ത്തിയ ആള് അറസ്റ്റില്‍. ഇറാന് റെവലൂഷനറി ഗാര്‍ഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് അറിയുന്നത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആളാണ് അറസ്റ്റിലായിരിക്കുന്നത്.ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മാധ്യമപ്രവര്ത്തകന് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ വിമാന ദുരന്തക്കേസില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തെന്ന് ജുഡീഷറി വക്താവ് ഗുലാം ഹുസൈന് ഇസ്മയില്‍ അറിയിച്ചു. എത്രപേര്‍ അറസ്റ്റി ലായെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ വ്യക്തമല്ല. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നു ഇറാന് പ്രസിഡന്റ് ഹസന് റുഹാനി നിര് ദേശിച്ചു. മിസൈല്‍ തൊടുത്തുവിടാനുള്ള ബട്ടണ്‍ അമര്‍ത്തിയ ഒരാളില്‍മാത്രം ഉത്തരവാദിത്വം ഒതുങ്ങില്ല. ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നു റുഹാനി ടിവി പ്രസംഗത്തില്‍ പറഞ്ഞു.