ഐ.പി.എല്‍ മല്‍സരങ്ങള്‍ മാറ്റിവെച്ചു
മാര്‍ച്ച് 29ന് തുടങ്ങേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കാണ് മാറ്റിവെച്ചത്
മുംബൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മാറ്റിവെച്ചു. മാര്‍ച്ച് 29ന് തുടങ്ങേണ്ട ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കാണ് മാറ്റിവെച്ചത്. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്.ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ വിസകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിദേശതാരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.