മനുഷ്യ കടത്ത് അന്വേഷണം പ്രത്യക സംഘത്തിന്

നാല്‍പ്പതിലധികം പേരടങ്ങുന്ന സംഘം 27 ദിവസത്തെ യാത്രയിലൂടെ ഓസ്ട്രേലിയ ലക്ഷ്യമിട്ട് കൊച്ചി തീരത്ത് നിന്ന് യാത്ര പുറപ്പെട്ടുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മുനമ്പത്തും,മാലിങ്കരയിലും, കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 42 ബാഗുകളും പൊലീസ് വിശദമായി പരിശോധിച്ചു

0

കൊച്ചി::എറണാകുളം മുനമ്പം കേന്ദ്രീകരിച്ചുള്ള ഓസ്ട്രേലിയൻ മനുഷ്യക്കടത്തിന് പിന്നിൽ ദില്ലിയിൽ നിന്നുള്ള രാജ്യാന്തര റാക്കറ്റെന്നാണ് സൂചന. ചെറായിയിലെ ഹോം സ്റ്റേയിൽ ദിവസങ്ങളോളം താമസിച്ച ശേഷമാണ് സംഘം ദേവമാതാ എന്ന മത്സ്യബന്ധന ബോട്ടിൽ തീരം വിട്ടത്. നാല്‍പ്പതിലധികം പേരടങ്ങുന്ന സംഘം 27 ദിവസത്തെ യാത്രയിലൂടെ ഓസ്ട്രേലിയ ലക്ഷ്യമിട്ട് കൊച്ചി തീരത്ത് നിന്ന് യാത്ര പുറപ്പെട്ടുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മുനമ്പത്തും,മാലിങ്കരയിലും, കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 42 ബാഗുകളും പൊലീസ് വിശദമായി പരിശോധിച്ചു.

അതിനിടെ മുനമ്പത്ത് നടന്ന മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു . അന്വേഷണ ചുമതല 16 അംഗ അന്വേഷണ സംഘത്തിനാണ് ചുമതല അഡിഷണൽ എസ് പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്‍ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘത്തില്‍ ഒരു സംഘം നാളെ ഡൽഹിക്ക് തിരിക്കും. ഹോംസ്‍റ്റേയില്‍ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനാണ് ഡൽഹിക്ക് പോകുന്നത്.

സ്ത്രീകളുടേയും,കുട്ടികളുടേയും വസ്ത്രങ്ങൾ ദീർഘദൂര യാത്രക്ക് വെള്ളവും,ഉണക്കിയ പഴങ്ങളുമാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്. മുനമ് നിന്ന് കണ്ടെടുത്ത ഒരു ബാഗിൽ നിന്ന് ദില്ലി സ്വദേശികളായ രണ്ട് പേർ കഴിഞ്ഞ 22 ആം തിയതി ചെന്നൈയിലേക്ക് എത്തിയതിന്‍റെ യാത്രാരേഖകളുമുണ്ട്. ചെന്നൈയിൽ നിന്ന് അഞ്ചാം തിയതി ആദ്യം അഞ്ച് പേരടങ്ങുന്ന സംഘവും പിന്നാലെ 13 പേരടങ്ങുന്ന സംഘവും തന്‍റെ ഹോം സ്റ്റേയിലെത്തി പന്ത്രണ്ടാം തിയതി വരെ താമസിച്ചതായി ഉടമ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കന്യാകുമാരി ഉൾപ്പടെ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെന്നാണ് ഇവർ ധരിപ്പിച്ചിരുന്നത്.ഡൽഹി സ്വദേശികളായവരുടെ യാത്ര രേഖകളാണ് തിരിച്ചറിയൽ രേഖയായി നൽകിയത്.

You might also like

-