ഇതര സംസ്ഥാനത്തു നിന്നും മടങ്ങി എത്തുന്നവരെ പാർപ്പിക്കാൻ സൗകര്യമില്ലാതെ പീരുമേട് തോട്ടമേഖല

ഉപ്പുതറ പഞ്ചായത്തിൽ മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നും 2000 പേരെങ്കിലും എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

0

ഉപ്പുതറ : ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കാൻ സൗകര്യമില്ലാത്തത് ഇടുക്കിയിലെ തമിഴ് തോട്ടം മേഖലയിലെപഞ്ചായത്തുകളെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ് പരിമിത സൗകര്യങ്ങൾ മാത്രമുള്ള തോട്ടം മേഖലകളിൽ ആവശ്യത്തിന് കെട്ടിടനകൾ ഇല്ലാത്തതാണ് പ്രശ്ങ്ങൾക്ക് കാരണം

തമിഴ് തോട്ടം തൊഴിലാളികൾ ഏറെയുള്ള പീരുമേട് മേഖലയിലാണ്
ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന തോ ഴിലാളികളെനിരീക്ഷണത്തിൽ പാർപ്പിക്കാൻ വേണ്ടത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത് മറ്റു സമാധാനങ്ങളിൽ ജോലി അന്വേഷിച്ചുപോയവർ പീരുമേട് മേഖലയിൽ നിരവതിയാണ് തേയില തോട്ടങ്ങളിലെ പ്രതിസന്ധിയെത്തുടർന്നു നിരവധി തൊഴിലാളികളാകാ ണ് ഇത്തരം തൊഴിലാളികളെ പതിനഞ്ചു ദിവസ്സം നിരീക്ഷണത്തിൽ വാക്കണമെന്നാണ് സർക്കാർ നിർദേശം എന്നാൽ തോട്ടം മേഖലയിൽ ചെറിയ ലയങ്ങളുടെ മാത്രം സൗകര്യമാത്രമുള്ളതിനാൽ പഞ്ചായത്തുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങി എത്തുന്നവവരെ പാർപ്പിക്കാൻ സ്വുകാരയം തേടി ബുദ്ധിമുട്ടുകയാണ്

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നെത്തിയ യുവാവിനെ ഉപ്പുതറയിലെ ലോഡ്ജിലാണ് നിരീക്ഷണത്തിലാക്കിയത്.തിങ്കളാഴ്ച രാത്രി വരെ തിരികെ എത്താൻ ഉപ്പുതറ പഞ്ചായത്തിലേക്ക് മാത്രം രജിസ്റ്റർ ചെയ്തത് 205 പേരാണ്. തിരികെ എത്തുന്നവരെ നിരീക്ഷണത്തിൽ വെക്കാൻ സ്കൂളുകളുടേയും, റിസോർട്ടുകളുടേയും, ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഉപ്പുതറ പഞ്ചായത്തിൽ മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നും 2000 പേരെങ്കിലും എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇവർ എല്ലാം തന്നെ തോട്ടം മേഖലയുമായി ബന്ധപ്പെട്ടു താമസിക്കുന്നവരാണ്. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും, റിസോർട്ടുകളും പ്രയോജനപ്പെടുത്തിയാലും ഇവരെ സൗജന്യ നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള സൗകര്യം തികയില്ല. സ്കൂളുകളിൽ താമസിപ്പിക്കാൻ മുറികൾ ഉണ്ടങ്കിലും ഒന്നോ രണ്ടോ പൊതു ശുചിമുറികൾ മാത്രമേയുള്ളു. ഇതേ അവസ്ഥയാണ് പീരുമേട് താലൂക്കിലെ മറ്റു പല പഞ്ചായത്തുകളുടെയും സ്ഥിതി.

You might also like

-